Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളി കാര്യമായി; മൂന്നര വയസ്സുകാരിയുടെ തലയിൽ പാത്രം കുടുങ്ങി

text_fields
bookmark_border
  • അഗ്​നി ശമന സേന പാത്രം മുറിച്ചുമാറ്റി 
കളി കാര്യമായി; മൂന്നര വയസ്സുകാരിയുടെ തലയിൽ പാത്രം കുടുങ്ങി
cancel
camera_alt?????????? ????? ????????? ?????? ?????? ?????? ??????????????????

മാനന്തവാടി: കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരിയുടെ തലയിൽ അലുമിനിയം പാത്രം കുടുങ്ങി. ഒടുവിൽ അഗ്​നി ശമന സേനയാണ് രക്ഷകരായെത്തിയത്.

എടവക പാലമൊക്ക് മൂടമ്പത്ത് യൂസഫി​​െൻറ മകൾ നെഹ്​ല ഫാത്തിമയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. പാത്രം തലയിൽ കുടുങ്ങിയതോടെ കുട്ടിയെ അര മണിക്കൂർ കൊണ്ട് വള്ളിയൂർക്കാവിലെ അഗ്​നി ശമന യൂനിറ്റിൽ എത്തിക്കുകയായിരുന്നു.

മൂന്ന് മിനിറ്റുകൊണ്ട് പാത്രം മുറിച്ചുമാറ്റി. സ്​റ്റേഷൻ ഓഫിസർ സി.ടി. ഗിരീശൻ, ലീഡിങ് ഫയർ ഓഫിസർ എൻ.വി. ഷാജി, ഫയർമാൻമാരായ എൻ.ആർ. ചന്ദ്രൻ, വി.പി. വിനോദ്, എം.പി. ബിനു, ഇ.ജെ. മത്തായി എന്നിവർ ചേർന്നാണ് മുറിച്ചുനീക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - local story
Next Story