നെ​ല്ലി​യ​മ്പം- കാ​യ​ക്കു​ന്ന് റോ​ഡ​രി​കി​ലെ കു​ളം അ​പ​ക​ട​ക്കെ​ണി

14:46 PM
15/11/2019
നെ​ല്ലി​യ​മ്പ​ത്തെ കു​ളം

പ​ന​മ​രം: ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​വാ​ർ​ഡ് നെ​ല്ലി​യ​മ്പം- കാ​യ​ക്കു​ന്ന് റോ​ഡ​രി​കി​ലെ കു​ളം വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി. കാ​യ​ക്കു​ന്ന് വ​ഴി നെ​ല്ലി​യ​മ്പ​ത്തേ​ക്ക് എ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്. വ​ള​വി​ലാ​ണ് കു​ളം. 

കു​ള​ത്തി​​െൻറ ഒ​രു വ​ശം ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് ചേ​ർ​ന്നു. ഒ​രു മാ​സം മു​മ്പ് ഇ​രു​ച​ക്ര​വാ​ഹ​നം കു​ഴി​യി​ൽ​വീ​ണ് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. തൊ​ട്ടു​ടു​ത്ത് പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ട​തി​നാ​ലാ​ണ് അ​ന്ന് യാ​ത്ര​ക്കാ​ര​​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്.

Loading...
COMMENTS