മു​ത്ത​ങ്ങ​യി​ല്‍ 110 കി​ലോ ഹാ​ൻ​സ് പി​ടി​കൂ​ടി; മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ൽ

  • കാ​റിെൻറ ഡി​ക്കി​യി​ലും ബോ​ണ​റ്റി​നു​ള്ളി​ലുമായാ​ണ് ഹാ​ന്‍സ് സൂ​ക്ഷി​ച്ചത് 

11:35 AM
06/05/2019
ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ളു​മാ​യി പി​ടി​യി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ

ക​ൽ​പ​റ്റ: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്​​റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 110 കി​ലോ​ഗ്രാം ഹാ​ൻ​സ്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ് ചെ​യ്തു. ഹാ​ന്‍സ് ക​ട​ത്തി​യ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി കൊ​ട്ട​പ്പു​റം ചോ​ല​യി​ല്‍ പി.​ടി. സി​റാ​ജു​ദ്ദീ​ന്‍ (40), കൊ​ണ്ടോ​ട്ടി അ​രൂ​ര്‍ ച​ണ്ട​ന്‍പി​ലാ​ക്ക​ല്‍ കെ.​എ​സ്. മു​ഹ​മ്മ​ദ് സ​ലീം (33), കൊ​ണ്ടോ​ട്ടി വാ​ഴ​യൂ​ര്‍ ചെ​ല്ലി​ക്ക​ര ഇ. ​ഫൈ​സ​ല്‍ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​യ​നാ​ട് എ​ക്‌​സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​റ്സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​രും മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക്​​പോ​സ്​​റ്റ് സം​ഘാം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 7500 ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ പി​ടി​കൂ​ടു​ന്ന​ത്. കാ​റി​െൻറ ഡി​ക്കി​യി​ലും ബോ​ണ​റ്റി​നു​ള്ളി​ലും മ​റ്റു​മാ​ണ് ഹാ​ന്‍സ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഹാ​ന്‍സ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. 

Loading...
COMMENTS