കാട്ടുതീ; ഏക്കർ കണക്കിന്  വനം കത്തിനശിച്ചു 

  • തോ​ൽ​പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​െൻറ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലാ​ണ്  തീ​പി​ടി​ത്തം

10:58 AM
12/04/2019
കാ​ട്ടു​തീ അ​ണ​യ്​​ക്കാ​നു​ള്ള ശ്ര​മം

മാ​ന​ന്ത​വാ​ടി: കാ​ട്ടു​തീ​യെ തു​ട​ർ​ന്ന് ഏ​ക്ക​ർ​ക​ണ​ക്കി​ന് വ​നം ക​ത്തി​ന​ശി​ച്ചു. തോ​ൽ​പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​​െൻറ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലാ​ണ് തീ​പി​ടി​ത്തം. അ​ഞ്ച് ഹെ​ക്ട​റോ​ളം വ​നം ക​ത്തി​ന​ശി​ച്ചു. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തോ​ൽ​പെ​ട്ടി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ർ​ണാ​ട​ക​യി​ലെ 12, 13 പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

തോ​ൽ​പെ​ട്ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ര​തീ​ഷ് പ​ട്ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​രും വാ​ച്ച​ർ​മാ​രും ഇ.​ഡി.​സി ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. കാ​ട്ടു​തീ ത​ട​യാ​ൻ വ​ന​പാ​ല​ക​സം​ഘം ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ഏ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Loading...
COMMENTS