ചീ​രാ​ലി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം; കൃ​ഷി നാ​ശം പ​തി​വാ​കു​ന്നു

  • കാ​ട്ടാ​ന വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ

11:48 AM
10/04/2019
ചീ​രാ​ലി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച വി​ള​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഈ​സ്​​റ്റ് ചീ​രാ​ലി​ലെ പാ​ട്ടം, ക​മ്പ​ക്കൊ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ​യും പെ​രു​വ​ഴി​യി​ലാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ഭീ​തി പ​ര​ത്തി. നൂ​ൽ​പ്പു​ഴ വ​ന​ത്തി​ൽ​നി​ന്നെ​ത്തി​യ ആ​ന ട്രെ​ഞ്ചും ഫെ​ൻ​സി​ങ്ങും ത​ക​ർ​ത്താ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത്. പു​തു​ശ്ശേ​രി ഷ​ൺ​മു​ഖ​ൻ, ക​മ്പ​ക്കൊ​ടി വാ​സു, പാ​ട്ട​ത്ത് വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നൂ​റു​ക​ണ​ക്കി​നു വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. 
തു​ട​ർ​ന്ന് കി​ഴ​ക്കേ പാ​ട്ട​ത്തേ​ക്ക് നീ​ങ്ങി​യ കാ​ട്ടാ​ന വ​യം​ക​ര തൊ​ടി സു​ബ്ര​ഹ്​​മ​ണ്യ​​െൻറ വീ​ട്ടി​ലെ പ​ട്ടി​ക്കൂ​ട് ത​ക​ർ​ത്തു.

കൂ​ന​മാ​ക്കി​ൽ അ​ള​ക​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നും ലോ​ല​ക്ക​ൽ ഇ​ക്ബാ​ലി​െൻറ ബൈ​ക്കി​നും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ മാ​ത്രം ന​ശി​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന വീ​ടു​ക​ൾ ക​യ​റി ആ​ക്ര​മി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കി​ട​ങ്ങും ഫെ​ൻ​സി​ങ്ങും കാ​ര്യ​ക്ഷ​മ​മാ​ക്കി​യും വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ച്ചും കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Loading...
COMMENTS