കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി ജനവാസ കേന്ദ്രത്തിലെത്തി

22:33 PM
17/05/2020

വൈത്തിരി: കാട്ടാനക്കൂട്ടത്തിൽ നിന്നും വഴിതെറ്റിയ ആനക്കുട്ടി ചാരിറ്റിയിൽ ജനവാസകേന്ദ്രത്തിലെത്തിയത് നാട്ടുകാർക്ക് കൗതുകമായി. ഒന്നരവർഷം മുമ്പ് മുള്ളൻപാറയിൽ വൈത്തിരി റിസോർട്ടിനടുത്ത് കാട്ടാന പ്രസവിച്ച കുട്ടിയാണിത്. 

പുഴക്കടവിലെത്തിയ ആനക്കുട്ടിയെ നാട്ടുകാർ വെള്ളമൊഴിച്ചു കുളിപ്പിച്ച് മേപ്പാടി റേൻജ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ വനം വകുപ്പ് ജീവനക്കാർ ആനക്കുട്ടിയെ പൂഞ്ചോലയിൽ തമ്പടിച്ച ആനക്കൂട്ടത്തിലെത്തിച്ചു.  

Loading...
COMMENTS