Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപകൽനേരത്തും കാട്ടാന...

പകൽനേരത്തും കാട്ടാന വരവ്; തോട്ടം തൊഴിലാളികൾ ഭീതിയിൽ

text_fields
bookmark_border
ഗൂഡല്ലൂർ: പകൽനേരത്തും കാട്ടാനകളുടെ വരവ് തോട്ടം തൊഴിലാളികളെ ഭീതിയിലാക്കുന്നു. പന്തല്ലൂർ താലൂക്കിലെ ബിദർക്കാട്, നെല്ലാക്കോട്ട, ചേരമ്പാടി, ദേവാല റേഞ്ചുകളിൽ കാട്ടാനകളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. വയനാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പല ഭാഗത്തും കാട്ടാനകളുടെ അക്രമം വർധിച്ചുവരുകയാണ്. തമിഴ്നാട് പ്ലാേൻറഷ​​െൻറ തോട്ടം മേഖലയിൽപെട്ട ചോരങ്കോട്, സിങ്കോണ, ചേരമ്പാടി ഭാഗത്തെ തേയില തോട്ടങ്ങളിലാണ് പകൽനേരത്തും ആനക്കൂട്ടം തേയിലക്കാട്ടിലൂടെ വിഹരിക്കുന്നത്. തേയില നുള്ളുന്ന തൊഴിലാളികൾ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ഇവരുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - elephant attack
Next Story