ദ​ലി​ത്‌ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; ഫ്ര​റ്റേ​ണി​റ്റി പ്ര​തി​ഷേ​ധി​ച്ചു 

08:56 AM
04/06/2020
ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ്​ ക​ൽ​പ​റ്റ​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം

ക​ൽ​പ​റ്റ: ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​വാ​ത്ത​തി​ൽ മ​നം​നൊ​ന്ത് മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ ദ​ലി​ത്‌ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​െൻറ്​ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മു​ഴു​വ​ൻ വി​ദ്യ​ർ​ഥി​ക​ൾ​ക്കും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത് വ​രെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ നി​ർ​ത്തി​വെ​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സം​ഘ​ട​ന ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി.

അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം ല​ഭി​ക്കു​ക​യെ​ന്ന​ത് ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൗ​ലി​കാ​വ​കാ​ശ​മാ​ണ്. സം​സ്ഥാ​ന​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സ്​ ആ​രം​ഭി​ച്ച​പ്പോ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​തി​ന് സൗ​ക​ര്യം ല​ഭി​ക്കാ​തെ പോ​യ​ത്. 

സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ക​ണ​ക്കു പ്ര​കാ​രം വ​യ​നാ​ട് ജി​ല്ല​യി​ൽ മാ​ത്രം ടി.​വി​യോ സ്മാ​ർ​ട്ട് ഫോ​ണോ ല​ഭ്യ​മ​ല്ലാ​ത്ത 15 ശ​ത​മാ​നം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. ഇ​ത്ത​രം അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ഇ​ര​യാ​യാ​ണ് ദ​ലി​ത് വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ക​ൽ​പ​റ്റ​യി​ലെ പ്ര​ക​ട​നം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി.​എ​ച്ച്. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ജി​ല്ല സ​മി​തി അം​ഗ​ങ്ങ​ളാ​യ ദി​ൽ​ബ​ർ സമാ​ൻ, അ​സ്ഹ​ർ അ​ലി, എ.​സി. ഫ​ർ​ഹാ​ൻ, എം.​വി. റ​നീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS