ദേവികയുടെ മരണം: ദലിത് കോൺഗ്രസ് കലക്ടറേറ്റ് ധർണ 

08:46 AM
04/06/2020
ദ​ലി​ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ക​ല​ക്ട​റേ​റ്റ് ധ​ർ​ണ

ക​ൽ​പ​റ്റ: മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ ഓ​ൺ​ലൈ​ൻ പ​ഠ​ന​രീ​തി ന​ട​പ്പി​ലാ​ക്കി​യ​തി​ൽ ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ഥി​നി ദേ​വി​ക​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ചും സ​ർ​ക്കാ​ർ അ​നാ​സ്​​ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചും ദ​ലി​ത് കോ​ൺ​ഗ്ര​സ് വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി ക​ല​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി. എ​സ്.​സി/ എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്പൂ​ർ​ണ ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും പാ​വ​പ്പെ​ട്ട​വ​ർ​ക്കും പ​ഠി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​വി​ക​യു​ടെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ക, മു​ഴു​വ​ൻ എ​സ്.​സി/ എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ന​വ​മാ​ധ്യ​മ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ജി​ല്ല ക​മ്മി​റ്റി  ഉ​ന്ന​യി​ച്ച​ു.

ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​വി. ശ​ശി, വൈ​സ്​ പ്ര​സി​ഡ​ൻ​റ് ഒ.​കെ. ലാ​ലു, കെ.​പി. സ​ജീ​വ​ൻ, വി.​കെ. അ​ക്ഷ​യ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS