വയനാട്ടിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; കോവിഡ് പരിശോധനക്ക് വിധേയമാക്കും

10:34 AM
02/08/2020

വയനാട്: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തവിഞ്ഞാൽ എടത്തന കുറിച്യ തറവാട്ടിലെ കെ.സി ചന്ദ്രനാണ്‌ (38) മരിച്ചത്‌. ഞായറാഴ്ച പുലർച്ചെ മൂന്നോടെ നെഞ്ചുവേദനയെതുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇയാളെ കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ചന്ദ്രൻ കർഷകനായിരുന്നു. മൃതദേഹം മാനന്തവാടി ജില്ല ആശുപത്രിയിൽ. ഭാര്യ: ബിന്ദു. മകൾ: ശിവനന്ദ. വയനാട് ജില്ലയിലെ ഏറ്റവും വലിയ കുറിച്യ തറവാടുകളിലൊന്നാണ് എടത്തന. ഈ പ്രദേശമടങ്ങുന്ന വാളാടാണ് വയനാട്ടിൽ ഇപ്പോൾ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്റർ. എടത്തനയിൽ ഇന്ന് ആന്‍റ്ിജൻ ടെസ്റ്റ് നടത്തുമെന്ന് ഡി.എം.ഒ അറിയിച്ചു.

 

Loading...
COMMENTS