ബാ​ണാ​സു​ര സാ​ഗ​ർ: നിരോധിത മേഖലകളിൽ സഞ്ചാരികൾ കയറുന്നു 

13:10 PM
10/02/2019
ബാണാസുര അണക്കെട്ടിലെ നിരോധിത മേഖലയിൽ കയറി ഇരിക്കുന്നയാൾ

വെ​ള്ള​മു​ണ്ട: പ്ര​വേ​ശ​നം നി​രോ​ധി​ച്ച മേ​ഖ​ല​ക​ളി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ക​യ​റു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ലെ പ്ര​വേ​ശ​നം നി​രോ​ധി​ച്ച അ​പ​ക​ട മേ​ഖ​ല​ക​ളി​ലാ​ണ് സ​ഞ്ചാ​രി​ക​ൾ വ്യാ​പ​ക​മാ​യി ക​യ​റു​ന്ന​ത്. അ​ണ​ക്കെ​ട്ടി​െൻറ വെ​ള്ള​ക്കെ​ട്ടി​നോ​ട് ചേ​ർ​ന്ന പാ​റ​ക​ളി​ൽ ക​യ​റി ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ച റോ​ഡി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് അ​തി​സാ​ഹ​സി​ക​മാ​യി ആ​ളു​ക​ൾ ഇ​റ​ങ്ങി ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത്. അ​ര​മ​തി​ൽ കെ​ട്ടി ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​യു​ക​യും, അ​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും ഉ​ണ്ടെ​ങ്കി​ലും നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​െ​ട ആ​വ​ശ്യം.

Loading...
COMMENTS