Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 6:22 PM IST Updated On
date_range 28 May 2017 6:22 PM ISTഉൽപാദകസംരംഭങ്ങൾക്ക് സർക്കാർസഹായം പരിഗണിക്കും –മന്ത്രി
text_fieldsbookmark_border
കൽപറ്റ: കർഷകകൂട്ടായ്മയിൽ െപ്രാഡ്യൂസർ കമ്പനികൾ പോലുള്ള ഉൽപാദക സംരംഭങ്ങൾക്ക് സർക്കാർസഹായം പരിഗണിക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. സംസ്ഥാനസർക്കാർ കാർഷികാനുബന്ധ ഉൽപാദകമേഖലയെ േപ്രാത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. നബാർഡിെൻറ സഹകരണത്തോടെ കൽപറ്റ പുതിയ ബസ്സ്റ്റാൻഡിൽ ഉൽപാദക കമ്പനികൾ സംയുക്തമായി നടത്തുന്ന മലബാർ അഗ്രിഫെസ്റ്റിെൻറ കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികവിളകൾ ഏറെയുള്ള ഇടുക്കി, വയനാട് ജില്ലകൾക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ സംസ്ഥാന സർക്കാറിെൻറ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിൽ നിന്ന് ആദ്യമായി വേവിൻ ഉൽപാദക കമ്പനി വിപണിയിൽ എത്തിക്കുന്ന ഫിൽട്ടർ കോഫിയായ വിൻ കോഫിയുടെ വിപണന ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വയൽ എന്ന ബ്രാൻഡിലാണ് കോഫിബോർഡിെൻറ സാങ്കേതികസഹായത്തോടെ അറബിക്കയും റോബസ്റ്റയും ബ്ലൻഡ് ചെയ്ത ഫിൽട്ടർ കോഫി വിപണിയിൽ എത്തിക്കുന്നത്. കർഷകർക്ക് 10 ശതമാനം വിലകൂട്ടി മുൻകൂട്ടി പണം നൽകി ശേഖരിക്കുന്ന കാപ്പി ബംഗളൂരുവിലെ കോഫിബോർഡിെൻറ അംഗീകൃത സംസ്കരണ കേന്ദ്രത്തിൽ സംസ്കരിച്ച് പാക്ക് ചെയ്താണ് വിപണിയിൽ എത്തിക്കുന്നത്. വയനാടിെൻറ സ്വന്തമായ കാപ്പി സർക്കാർതലത്തിൽ വിപണിയിൽ ഇറക്കുന്നതിനുള്ള ആലോചനയോഗം കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ നടന്നുകഴിഞ്ഞതായി അധ്യക്ഷത വഹിച്ച സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. വയനാട് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി വിൻ കോഫി ഏറ്റുവാങ്ങി. കാർഷികമേഖലയിൽ മാതൃകപരമായി പ്രവർത്തിക്കുന്ന പൈതൃക നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ, വയനാടൻ സുഗന്ധവ്യഞ്ജനങ്ങൾക്കും നെല്ലിനും ആഗോളവിപണി കണ്ടെത്തിയ സുകുമാരനുണ്ണി മൂസത്, സമ്മിശ്ര കർഷകൻ അയൂബ് തോട്ടോളി, കിഴങ്ങുവർഗങ്ങളുടെ സംരക്ഷകൻ ഷാജി ഇളപ്പുപാറ എന്നിവരെ കർഷകസംഗമത്തിൽ ആദരിച്ചു. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളെ കേരളമാകെ ജനകീയമാക്കിയതിന് കൽപറ്റ സ്വദേശിനി പദ്മിനി ശിവദാസിന് പ്രത്യേക പുരസ്കാരവും മന്ത്രി എം.എം. മണി സമ്മാനിച്ചു. കൽപറ്റ മുനിസിപ്പൽ കൗൺസിലർ വിനോദ്കുമാർ, സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി.എ. മുഹമ്മദ്, വേവിൻ ഉൽപാദക കമ്പനി ചെയർമാൻ എം.കെ. ദേവസ്യ, വേഫാം ചെയർമാൻ സാബു പാലാട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story