Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 4:15 PM GMT Updated On
date_range 20 May 2017 4:15 PM GMTമാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: സമരപ്രഖ്യാപന കൺവെൻഷൻ നാളെ
text_fieldsbookmark_border
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച മാനാഞ്ചിറ റോഡ് ഉപരോധത്തിെൻറ മുന്നോടിയായി നടത്തുന്ന സമരപ്രഖ്യാപന കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് ആറിന് മലാപ്പറമ്പ് ഹൗസിങ് കോളനി ഒാഫിസിന് സമീപം നടക്കും. ഇൗ മാസം 27നാണ് മാനാഞ്ചിറയിലെ റോഡ് ഉപരോധം നടക്കുന്നത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് മുഴുവൻ ഫണ്ടും അനുവദിക്കുമെന്ന സർക്കാർ വാഗ്ദാനം ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി സമരരംഗത്തിറങ്ങുന്നത്. ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ, എം.കെ. രാഘവൻ എം.പി, എ. പ്രദീപ്കുമാർ എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, സമരസഹായ സമിതി പ്രസിഡൻറ് ഗാന്ധിയൻ തായാട്ട് ബാലൻ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകർ, വ്യാപാരി സംഘടന നേതാക്കൾ എന്നിവർ സംസാരിക്കും. കൺവെൻഷനിൽ റോഡിന് ഭൂമി നൽകാൻ സമ്മതപത്രം നൽകി ഫണ്ടിന് കാത്തിരിക്കുന്ന ഭൂവുടമകൾ, കച്ചവടക്കാർ, തൊഴിലാളികൾ എന്നിവർക്കു പുറമെ കോർപറേഷൻ കൗൺസിലർമാർ, െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരും സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story