Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറവന്യൂ പട്ടയഭൂമിയിലെ...

റവന്യൂ പട്ടയഭൂമിയിലെ മരം മുറിക്ക്​ അനുമതിയില്ല

text_fields
bookmark_border
മാ​ന​ന്ത​വാ​ടി: റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ത്ത​ത്​ ക​ര്‍ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു. സ​ര്‍ക്കാ​റി​ല്‍നി​ന്ന് നി​യ​മ​പ്ര​കാ​രം പ​ണ​മ​ട​ച്ച് പ​ട്ട​യം വാ​ങ്ങി കൃ​ഷി​ഭൂ​മി​യും സ​ര്‍ക്കാ​ര്‍ റി​സ​ര്‍വ് ചെ​യ്ത മ​ര​ങ്ങ​ളും സം​ര​ക്ഷി​ച്ച് പോ​രു​ക​യാ​ണ്​ ക​ർ​ഷ​ക​ർ. കൈ​വ​ശ​ഭൂ​മി​യി​ല്‍ വീ​ടി​നും ഭീ​ഷ​ണി​യാ​യി നി​ല്‍ക്കു​ന്ന ഉ​ണ​ങ്ങി​യ​തും കേ​ട് ബാ​ധി​ച്ച​തു​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യം കാ​ല​ങ്ങ​ളാ​യി ക​ര്‍ഷ​ക​ര്‍ ഉ​ന്ന​യി​ച്ചു​വ​രു​ക​യാ​ണ്. ഉ​ണ​ങ്ങി​യും ദ്ര​വി​ച്ചും വീ​ടി​ന് ഭീ​ഷ​ണി​യാ​യി നി​ല്‍ക്കു​ന്ന മ​ര​ങ്ങ​ള്‍ ക​ട പു​ഴ​കി വീ​ണ് നി​ര​വ​ധി അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ത്ത് സ​െൻറ്​ സ്ഥ​ല​ത്ത് പോ​ലും ര​ണ്ട്, മൂ​ന്ന് മ​ര​ങ്ങ​ള്‍ നി​ല്‍ക്കു​ന്ന​തി​നാ​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നും കൃ​ഷി ചെ​യ്യു​ന്ന​തി​നും പ​ല​ര്‍ക്കും ക​ഴി​യു​ന്നി​ല്ല. ക​ര്‍ഷ​ക​ന് ത​​െൻറ വീ​ടി​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ര്‍ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ല. ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ള്‍ ഉ​ണ​ങ്ങി വീ​ണ് റോ​ഡ​രി​കി​ലും സ്ഥ​ല​ത്തും കി​ട​ന്നും ന​ശി​ക്കു​ന്നു​ണ്ട്. മ​രം​മു​റി​ക്ക​ണ​മെ​ങ്കി​ല്‍ റ​വ​ന്യൂ വ​കു​പ്പി​െൻറ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. മ​ര​ങ്ങ​ള്‍ ക​ര്‍ഷ​ക​​െൻറ സ്വ​ന്തം ​െച​ല​വി​ല്‍ മു​റി​ച്ചു​മാ​റ്റി ബ​ത്തേ​രി കു​പ്പാ​ടി​യി​ലെ ഡി​പ്പോ​യി​ല്‍ എ​ത്തി​ക്ക​ണം. ഇ​തി​െൻറ ​െച​ല​വ് ക​ര്‍ഷ​ക​ര്‍ക്ക് വ​ഹി​ക്കാ​ന്‍ ക​ഴി​യി​ല്ല. ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്കി​ലു​മാ​യി റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ല്‍ 20,000 ഉ​ണ​ങ്ങി​യ വീ​ട്ടി​മ​ര​ങ്ങ​ള്‍ മാ​ത്ര​മു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ര​ങ്ങ​ള്‍ ഇ​തി​നോ​ട​കം വീ​ണ് ന​ശി​ച്ചു. നി​ര​വ​ധി മ​ര​ങ്ങ​ള്‍ സ്വ​ന്തം ഭൂ​മി​യി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ വീ​ടി​നു​പോ​ലും മ​ര​ങ്ങ​ള്‍ വി​ല കൊ​ടു​ത്ത് വാ​ങ്ങി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് ക​ര്‍ഷ​ക​ർ. നി​ര​വ​ധി പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ല്‍കി​യെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ള്‍പോ​ലും മു​റി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ​ത്ത് സ​െൻറ്​ ഭൂ​മി​യി​ല്‍ വീ​ട് വെ​ച്ചു ക​ഴി​യു​ന്ന​വ​രു​ടെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​നെ​ങ്കി​ലും മ​രം​മു​റി​ക്കാ​ന്‍ അ​നു​മ​തി​ന​ല്‍ക​ണ​മെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ ആ​വ​ശ്യം. അ​തി​ന് ത​യാ​റ​ല്ലെ​ങ്കി​ൽ താ​ലൂ​ക്ക് ഓ​ഫി​സ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പ​ട്ട​യ​ഭൂ​മി​യി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story