Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചി​ത്ര​കാ​ര​െൻറ ഭൂ​മി...

ചി​ത്ര​കാ​ര​െൻറ ഭൂ​മി വ്യാ​ജ​രേ​ഖ ച​മ​ച്ച് റി​സോ​ർ​ട്ട് മാ​ഫി​യ ​ൈക​യേ​റിയെന്ന്​

text_fields
bookmark_border
മാനന്തവാടി: റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് പ്രമുഖ ചിത്രകാരെൻറ ഭൂമി റിസോർട്ട് മാഫിയ കൈയേറിയതായി പരാതി. പ്രമുഖ ചിത്രകാരൻ പാരീസ് മോഹൻകുമാറിെൻറ ഉടമസ്ഥതയിലുള്ള തൊണ്ടർനാട് പഞ്ചായത്തിലെ കോറോത്തെ സ്ഥലമാണ് വേലികെട്ടി തിരിച്ചിരിക്കുന്നത്. സർവേ നമ്പർ 509ൽപെട്ട 26 സെൻറ് സ്ഥലമാണ് കൈയേറിയതെന്ന് പാരീസ് മോഹൻകുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 35 വർഷം മുമ്പ് പ്രദേശവാസിയായ ശകുന്തളയിൽനിന്ന് വില കൊടുത്തുവാങ്ങി സംരക്ഷിച്ചുവരുന്ന ഭൂമിയാണിത്. കഴിഞ്ഞ ദിവസം തൊട്ടടുത്ത സ്ഥലമുടമയാണ് ഈ സ്ഥലവുംകൂടി വേലി കെട്ടിയത്. സംഭവം കണ്ട നാട്ടുകാർ വിവരമാരാഞ്ഞപ്പോൾ സ്ഥലത്തിെൻറ അടിയാധാരം തങ്ങളുടെ പേരിലാണെന്ന് പറഞ്ഞ് നികുതി ശീട്ട് കാണിച്ചുകൊടുക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മോഹൻകുമാർ വെള്ളമുണ്ട പൊലീസിൽ പരാതി നൽകി. കൂടാതെ നിയമ നടപടികൾ സ്വീകരിക്കാനുള്ള തയാറെടുപ്പിലുമാണ്. പ്രദേശത്ത് സമാനമായ രീതിയിൽ മറ്റ് ചിലരുടെ ഭൂമിയും ഇത്തരത്തിൽ ഇവർ കൈക്കലാക്കിയതായി ആരോപണമുയർന്നിട്ടുണ്ട്. ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയാണ് രീതി. റവന്യൂ വകുപ്പിൽ ഇത്തരത്തിൽ വ്യാജരേഖകൾ ഉണ്ടാക്കിക്കൊടുക്കുന്ന ലോബി പ്രവർത്തിക്കുന്നതായി സംശയം ബലപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഭൂമി തട്ടിയെടുക്കുന്ന മാഫിയസംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story