Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2017 6:56 PM IST Updated On
date_range 26 March 2017 6:56 PM ISTകുട്ടികളുടെ കായികതാൽപര്യങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കി ‘കുതിപ്പ്’
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ യു.പി സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി സർവശിക്ഷ അഭിയാൻ സംഘടിപ്പിച്ച സമഗ്ര കായികക്ഷമത വികസന പരിപാടിയായ ‘കുതിപ്പ്’ കുട്ടികളുടെ കായികതാൽപര്യങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കി. പല സ്‌കൂളുകളില്‍നിന്നുമെത്തിയ കായികക്ഷമതയുള്ള കുട്ടികളുടെ സംഗമമാണ് 11 ദിവസങ്ങളിലായി ഡയറ്റില്‍ നടത്തിയത്. അലക്ഷ്യമായി അവധിക്കാലം ചെലവഴിച്ചിരുന്ന കുട്ടികള്‍ക്ക് പരിശീലനം വലിയ മാറ്റമുണ്ടാക്കി. കായികമന്ത്രി എ.സി. മൊയ്തീൻ, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആര്‍. കേളു, ഒളിമ്പ്യന്‍ ഒ.പി. ജെയ്ഷ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. അത്‌ലറ്റിക്സ്, ഫുട്‌ബാൾ, ബാസ്‌കറ്റ്ബാള്‍, വോളിബാൾ, േഖാഖോ എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കിയത്. 36 സ്‌കൂളുകളില്‍നിന്നായി 142 കുട്ടികള്‍ പങ്കെടുത്തതില്‍നിന്ന് 40 കുട്ടികള്‍ ഏറെ മികവ് പുലര്‍ത്തുന്നതായി കണ്ടെത്തി. പരാധീനതകള്‍ മാത്രമാണ് ജില്ലയിലെ കായിക മേഖലക്കുള്ളതെന്ന് കായികാധ്യാപകർ പറയുന്നു. മികച്ച ഒരു ഗ്രൗണ്ടുപോലും നിലവിലില്ല. ക്യാമ്പില്‍ മികവ് പുലര്‍ത്തിയ കുട്ടികളെയും പൊതുവിഭാഗത്തില്‍പ്പെടുന്ന മറ്റു കുട്ടികളേയും ഒരുമിച്ചുചേര്‍ത്ത് ജില്ലതലത്തില്‍ കേന്ദ്രീകൃതമായി പരിശീലനം നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രോഗ്രാം ഓഫിസര്‍ എം.ഒ. സജി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ ടി. താലിബ്, വി.വി. യോയാക്കി, ബിജോഷ് കെ. ജോര്‍ജ്, കെ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story