Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗൂ​ഡ​ല്ലൂ​രി​ൽ സ​ബ്...

ഗൂ​ഡ​ല്ലൂ​രി​ൽ സ​ബ് കോ​ട​തി: അ​ഭി​ഭാ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്​

text_fields
bookmark_border
ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ സബ് കോടതി ആവശ്യപ്പെട്ട് ഗൂഡല്ലൂർ അഭിഭാഷക സംഘത്തിെൻറ ആഭിമുഖ്യത്തിൽ ഗാന്ധിമൈതാനിയിൽ നിരാഹാരസമരം നടത്തും. തിങ്കളാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സമരം. ഗൂഡല്ലൂരിൽ സബ് കോടതി ഇല്ലാത്തതുമൂലം ജനങ്ങൾക്ക് കേസ് സംബന്ധിച്ച് ഗൂഡല്ലൂർ കോടതി വിധിപറയുമ്പോൾ അപ്പീലിനുപോകാൻ പ്രയാസമായിരിക്കുകയാണ്. പന്തല്ലൂരിലെ എരുമാട് ഭാഗത്തുനിന്നുള്ളവർക്ക് 100 കിലോമീറ്ററും ഗൂഡല്ലൂരിലുള്ളവർക്ക് 50 മുതൽ 60 കിലോമീറ്റർ ദൂരവുമുള്ള ഊട്ടിയിലേക്ക് പോവേണ്ട സ്ഥിതിയാണുള്ളത്. സാമ്പത്തിക പ്രതിസന്ധികാരണം പലർക്കും അപ്പീലിനുപോവാൻ പറ്റുന്നില്ല. അഭിഭാഷകരുമായി വാഹനത്തിലെത്താനും മറ്റുമുള്ള ചെലവുകൾ ഓർത്താണ് പലരും അപ്പീലിന് പോവാതെ ഗൂഡല്ലൂർ കോടതി വിധി അംഗീകരിച്ച് പോവുന്നത്. ഇതുമൂലം പലർക്കും ന്യായമായ നീതി ലഭിക്കാതെ പോവുന്നതായി അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. ലക്ഷം രൂപവരെയുള്ള കേസുകൾമാത്രമാണ് ഗൂഡല്ലൂരിലും പന്തല്ലൂർ സബ് കോടതികളിലും എടുക്കുക. അതിനുമുകളിലുള്ള തുകക്കുള്ള കേസുകൾക്കെല്ലാം ഊട്ടി സബ് കോടതിയിലേക്ക് പോവേണ്ടിവരും. ഊട്ടി കോടതിയിൽ രാവിലെ 10 മണിക്ക് എത്തേണ്ടവർക്ക് പന്തല്ലൂരിൽനിന്നുള്ളവരാെണങ്കിൽ വാഹനത്തിലോ അല്ലങ്കിൽ ഒരു ദിവസം മുമ്പോ ഊട്ടിയിൽ പോയി താമസിക്കണം. വന്യമൃഗ ഭീഷണിയുള്ള മേഖലയായതിനാൽ ജനങ്ങൾ ഏറെ പ്രയാസങ്ങളാണ് സഹിക്കുന്നത്. സബ് കോടതി ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അഭിഭാഷകർ സമർപ്പിച്ചിട്ടും ഗൂഡല്ലൂരിൽ സബ് കോടതി അനുവദിക്കുന്ന കാര്യത്തിൽ തമിഴ്നാട് സർക്കാർ കൂടുതൽ താൽപര്യം കാണിക്കുന്നില്ല. അതേസമയം, ഊട്ടിയിൽനിന്ന് വെറും 17 കിലോമീറ്റർ ദൂരത്തുള്ള കൂനൂരിൽവരെ ഇപ്പോൾ സബ് കോടതി അനുവദിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുമുമ്പാണ് ഗൂഡല്ലൂരിൽ ഡിസ്ട്രിക് മുനിസിഫ് കം ജുഡീഷ്യൾ മജിസ്ട്രേറ്റ് കോടതി ആരംഭിച്ചത്. അഡീഷനൽ ഡിസ്ട്രിക് കം ജഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആരംഭിച്ചിട്ട് പത്തുവർഷം ആകുന്നു. 2014ൽ പന്തല്ലൂരിൽ ജുഡീഷ്യൽ കം മജിസ്ട്രേറ്റ് കോടതി തുടങ്ങി. ഗൂഡല്ലൂരിലെങ്കിലും സബ് കോടതി വേണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുന്നില്ല. ഗൂഡല്ലൂർ റവന്യൂ സബ് ഡിവിഷനിലുൾപ്പെട്ട ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിൽ 10 പൊലീസ് സ്റ്റേഷൻ, 12 ഫോറസ്റ്റ് റേഞ്ച് ഒാഫിസുമാണുള്ളത്. പന്തല്ലൂർ താലൂക്കിലെ കേരള-തമിഴ്നാട് അതിർത്തിപ്രദേശമായ നമ്പ്യാർക്കുന്ന്, താളൂർ, എരുമാട്, ചേരമ്പാടി, പാട്ടവയൽ ഭാഗത്തുനിന്ന് ഊട്ടിയിലേക്ക് 100 കിലോമീറ്റർ ദൂരമായതിനാൽ കേസുകാര്യത്തിനു പോവുന്നവർക്ക് സാമ്പത്തികമായും ശാരീരികമായും ഏറെ പ്രയാസങ്ങളാണ് നേരിടുന്നത്. അതിനാൽ ഗൂഡല്ലൂരിൽ സബ് കോടതി അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകർ ഉപവാസമിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story