Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാ​ർ​ഷി​ക മേ​ഖ​ല​ക്ക്​...

കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കി പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്​

text_fields
bookmark_border
പടിഞ്ഞാറത്തറ: കാർഷിക മേഖലയുടെ പുരോഗതി, കുടിവെള്ള സുരക്ഷിതത്വം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന വികസനം, വിദ്യാഭ്യാസ മുന്നേറ്റം, ശുചിത്വ ഗ്രാമം, മാലിന്യ സംസ്കരണം, ഏവർക്കും പാർപ്പിടം തുടങ്ങിയ മേഖലകളിൽ ഉൗന്നൽ നൽകി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2017^18ലെ ബജറ്റ് വൈസ് പ്രസിഡൻറ് നസീമ പൊന്നാണ്ടി അവതരിപ്പിച്ചു. കാർഷിക മേഖലക്ക് വിവിധ മേഖലകളിലായി വികസനം സാധ്യമാക്കുന്നതിനും നെൽകൃഷി തരിശ് രഹിത പഞ്ചായത്താക്കുന്നതിനും ജൈവ പച്ചക്കറി േപ്രാത്സാഹനത്തിനുമായി 3.25 കോടി രൂപ വകയിരുത്തി. കിണറുകൾ റീചാർജ് ചെയ്യാനും ജലസ്രാതസ്സുകൾ സംരക്ഷിക്കാനും കുടിവെള്ളം വിതരണം ചെയ്യാനും പ്രത്യേക ഫണ്ട് വകയിരുത്തി. കേന്ദ്ര, -കേരള സർക്കാറുകളുടെ പി.എം.എ.വൈ, ലൈഫ് പദ്ധതികൾ ഉപയോഗപ്പെടുത്തി ഭവന പദ്ധതി നടപ്പാക്കും. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. ടൗണിൽ ആധുനിക രീതിയിലുള്ള ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന് സ്ഥലം ഏറ്റെടുക്കും. ആധുനിക അറവുശാല മത്സ്യ-^മാംസ മാർക്കറ്റ് എന്നിവ ആരംഭിക്കും. ബാണാസുര സാഗർ ഡാമിനടുത്ത് പഞ്ചായത്തിെൻറ അധീനതയിലുള്ള സ്ഥലത്ത് െഗസ്റ്റ് ഹൗസ് നിർമിക്കും. ഖരമാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഇതിനായി 3.86 കോടി രൂപ വകയിരുത്തി. സേവന മേഖലയിൽ വിവിധ പദ്ധതികൾക്ക് 6.05 കോടിയും ഓഫിസ് നവീകരണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചു. പശ്ചാത്തല മേഖലക്ക് രണ്ടുകോടി രൂപ വകയിരുത്തി. ആകെ 20,64,08,903 രൂപ വരവും 2,02,44,003 രൂപ െചലവും പ്രതീക്ഷിക്കുന്ന 39,68,900 രൂപയുടെ മിച്ച ബജറ്റാണ് വൈസ് പ്രസിഡൻറ് അവതരിപ്പിച്ചത്. പ്രസിഡൻറ് പി.ജി. സജേഷ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. നൗഷാദ്, ശാന്തിനി ഷാജി, ഉഷ വർഗീസ്, മെംബർമാരായ ഉഷ ആനപ്പാറ, ഹാരിസ് കണ്ടിയൻ, ജോസഫ് പുല്ലുമാരിയിൽ, സി.ഇ. ഹാരിസ്, സതി വിജയൻ, ബാബു, ആസ്യ ചേരാപുരത്ത്, സിന്ധു പുറത്തൂട്ട്, സന്തോഷ്, ബുഷറ ഉസ്മാൻ, എം. മുഹമ്മദ് ബഷീർ, ജോണി നന്നാട്ട്, കെ.പി. അബ്ദുറഹ്മാൻ, പി. നാസർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിൽ രാമകൃഷ്ണൻ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story