Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 3:59 PM IST Updated On
date_range 15 Jun 2017 3:59 PM ISTവനം കുറവ്, ദൂരവും; ഇത് മൈസൂരു^നിലമ്പൂർ ബദൽ പാത
text_fieldsbookmark_border
കൽപറ്റ: മൈസൂരുനിന്ന് നിലമ്പൂരിലേക്ക് വനമേഖല കുറഞ്ഞ റെയിൽപാത നിർദേശിച്ച് പുൽപള്ളി സ്വദേശികൾ. നഞ്ചൻകോട്-ബത്തേരി-, നിലമ്പൂർ-മൈസൂരു-, മാനന്തവാടി-തലശ്ശേരി റെയിൽ പദ്ധതികൾ ത്രിശങ്കുവിലായ സാഹചര്യത്തിലാണ് പുൽപള്ളി ഗ്രീൻവാലി കിഴക്കഞ്ചേരി എൽദോ കുര്യാക്കോസും സുഹൃത്ത് പുൽപള്ളി താന്നിത്തെരുവ് കരിമ്പനായിൽ ലിബിനും പുതിയ നിർദേശവുമായി രംഗെത്തത്തിയത്. ഒരേസമയം മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്കുകളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതാകും ഈ പാത. ഗൂഗിൾമാപ്പിലെ ഏരിയൽ സെർച്ചിങ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ബദൽറെയിൽ പാതയുെട സാധ്യത പരിശോധിച്ചത്. ദുബൈയിലെ അൽഫാന എൻജിനീയറിങ് കമ്പനിയിൽ കൺസൾട്ടൻറായ മെക്കാനിക്കൽ എൻജിനീയറാണ് എൽദോ. ലിബിൻ ഗ്രാഫിക് ഡിസൈനറാണ്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ മൈസൂരുവിൽനിന്നു വയനാട് വഴി നിലമ്പൂരിലേക്ക് റെയിൽപാളം നിർമിക്കാമെന്നാണ് ഇവരുടെ വാദം. മൈസൂരുവിൽനിന്നു എച്ച്.ഡി കോട്ട താലൂക്കിലെ ഹാൻഡ്പോസ്റ്റ്, ഗുണ്ടത്തൂർ, വയനാട്ടിലെ കൊളവള്ളി, പുൽപള്ളി, മുട്ടിൽ, മേപ്പാടി വഴിയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക് ഇരുവരും ചൂണ്ടിക്കാട്ടുന്ന പാത. നിർദിഷ്ട നഞ്ചൻകോട്- നിലമ്പൂർ പാത കർണാടകയിലെ ബന്ദിപ്പൂർ കടുവസങ്കേതത്തിലൂടെയാണ് നിർമിക്കേണ്ടത്. മൈസൂരു--മാനന്തവാടി-തലശ്ശേരി പാത കടന്നുപോകേണ്ടതാകെട്ട, കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലൂടെയും. ഇക്കാരണത്താൽ ഇരുപാതകളും നടപ്പിൽ വരാൻ തടസ്സങ്ങളേറെയാണെന്ന സാഹചര്യത്തിലാണ് എൽദോയും ലിബിനും ഒമ്പതു കിലോ മീറ്റർ മാത്രം വനത്തിലൂടെ കടന്നുപോകുന്ന പുതിയ പാത നിർദേശിക്കുന്നത്. ബീച്ചനഹള്ളി അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് നാഗർഹോള ദേശീയോദ്യാനത്തിെൻറ പരിധിയിലാണ് ഒമ്പത് കിലോമീറ്ററോളം വനമേഖല ഉള്ളത്. എന്നാൽ, ഒരേസമയം റോഡ്, റെയിൽ ഗതാഗതത്തിനു ഉതകുന്ന പാലം ഇവിടെ നിർമിക്കുന്നതിലൂടെ മൈസൂരു-നിലമ്പൂർ റെയിൽവേ താരതമ്യേന എളുപ്പത്തിൽ യാഥാർഥ്യമാക്കാമെന്നാണ് ഇവരുടെ നിരീക്ഷണം. പാലം നിർമാണത്തിനു ആവശ്യമായ മണൽ ബീച്ചനഹള്ളി അണയിൽ സുലഭമാണ്. മണലെടുപ്പ് അണയുടെ ജലസംഭരണശേഷി വർധിക്കുന്നതിന് സഹായകവുമാകും. നഞ്ചൻകോട്--നിലമ്പൂർ പാതയിൽ ഏകദേശം 25 കിലോമീറ്ററാണ് വനത്തിലൂടെ കടന്നുപോകേണ്ടത്. ഏറ്റവും ഒടുവിൽ കണക്കാക്കിയ അലൈൻമെൻറ് അനുസരിച്ച് 160 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. എന്നാൽ, മൈസൂരുവിൽനിന്നു ഹാൻഡ്പോസ്റ്റ്-, മേപ്പാടി വഴി നിലമ്പൂരിലേക്ക് പാത നിർമിക്കുമ്പോൾ 25 കിലോമീറ്റർ കുറയും. വിദഗ്ധരുടെ കണക്കനുസരിച്ച് വനപ്രദേശത്ത് ഒരു കിലോമീറ്റർ തുരങ്കപ്പാത നിർമിക്കുന്നതിന് 400ഉം മേൽപ്പാലത്തിന് 200ഉം കോടി രൂപയാണ് ഏകദേശ ചെലവ്. നഞ്ചൻകോട്--നിലമ്പൂർ പാതയിൽ 18 കിലോമീറ്റർ തുരങ്കമാണ് നിർമിക്കേണ്ടത്. ബീച്ചനഹള്ളി വനമേഖലയിൽ പാളം കടന്നുപോകുന്ന ഭാഗം പൂർണമായും പാലത്തിനു അടിയിൽ വരുന്നതുമൂലം വന്യജീവികളുടെ സ്വൈരവിഹാരം തടസ്സപ്പെടില്ല. അക്വസ്റ്റിക്സ് എൻജിനീയറിങ്ങിലൂടെ ശബ്ദമലിനീകരണം നിയന്ത്രണവിധേയമാക്കാൻ സാധിക്കും. അനന്തമായ ടൂറിസം സാധ്യതകളും ഇതുവഴി തുറക്കും. ഈ പാതയുടെ സാധ്യതകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കർണാടക, കേരള മുഖ്യമന്ത്രിമാർ, റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രിമാർ, കേന്ദ്ര റെയിൽ മന്ത്രാലയ മേധാവികൾ തുടങ്ങിയവർക്ക് സന്ദേശം അയക്കുമെന്ന് എൽദോയും ലിബിനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story