Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 5:44 PM IST Updated On
date_range 7 Jun 2017 5:44 PM ISTപുഴുവരിച്ച് തീരുംമുെമ്പ പൊലീസ് ‘പിടികൂടി;’ ആദിവാസി യുവാവ് ജീവിതത്തിലേക്ക്
text_fieldsbookmark_border
വൈത്തിരി: തെൻറ േനരെ നടന്നടുക്കുന്ന പട്രോളിങ് പൊലീസുകാരിൽനിന്ന്് കൈഒളിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ആ ആദിവാസി യുവാവ്. പെരുമാറ്റത്തിൽ സംശയം തോന്നി യുവാവിെൻറ കൈ പരിശോധിച്ചപ്പോൾ ദയനീയമായിരുന്നു കാഴ്ച. അറ്റുവീഴാറായി പഴുത്തൊലിച്ചു പുഴുവരിക്കുകയായിരുന്നു സുഗന്ധഗിരി സ്വദേശി മനോജിെൻറ (24) കൈവിരലുകൾ. ലക്കിടി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന മനോജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പൊലീസ് നിർബന്ധിച്ചെങ്കിലും ‘ഒരു കൈക്കല്ലേ കുഴപ്പം, എനിക്ക് മറ്റേ കൈയുണ്ടല്ലോ’ എന്നായി മറുപടി. ഏറെ പണിപ്പെട്ട് പൊലീസ് ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിരലിലിട്ടിരുന്ന വളയം മുറിച്ചശേഷം അഞ്ചുപുഴുക്കളെ നീക്കം ചെയ്തു. കൈ ഡ്രസ് ചെയ്ത് ഇൻജക്ഷൻ കൊടുത്ത ശേഷം മനോജിനെ പൊലീസ് തിരികെ ലക്കിടിയിലെത്തിച്ചു. ലക്കിടി ഭാഗങ്ങളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചാണ് മനോജ് ജീവിക്കുന്നത്. ഇതിനിടെ ൈകയിൽ കിട്ടിയ ഏതോ വാഹനത്തിൻറ ചെറിയ ഇരുമ്പുവളയം മോതിരമാക്കി വിരലിലിട്ടു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വിരൽ നീര് വെച്ചു. വളയം ഊരാനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നെ കൈയുടെ ഒരു ഭാഗം പഴുത്തുതുടങ്ങി. ഈ നിലയിൽ ഒരു മാസത്തിലേറെയായിട്ടുപോലും മനോജ് ആരോടെങ്കിലും പറയുകയോ ആശുപത്രിയിൽ പോകുകയോ ചെയ്തില്ല. ഇതിനിടെയാണ് പട്രോളിങ് െപാലീസ് മനോജിനെ കണ്ടെത്തുന്നത്. സുഗന്ധഗിരി സ്വദേശിയായ മനോജ് പണിയ വിഭാഗത്തിൽപെട്ടയാളാണ്. വീടോ കുടുംബമോ ഇല്ലാത്ത ഇയാൾ അധികവും ബസ് സ്റ്റോപ്പുകളിലാണ് ഉറക്കം. മാതാപിതാക്കൾ ക്ഷയരോഗബാധിതരായി വർഷങ്ങൾക്കുമുമ്പ് മരിച്ചു. തുടർന്ന് നാല് സഹോദരിമാരും ഇതേ അസുഖത്താൽ മരിച്ചതോടെ മനോജ് ഒറ്റപ്പെടുകയായിരുന്നു. കുപ്പി വിറ്റു കിട്ടുന്ന പണം കൊണ്ട് കിട്ടുന്ന ഭക്ഷണം കഴിക്കും. ഇടക്ക് മദ്യപിക്കുകയും ചെയ്യും. പൊലീസ് പരിശോധിച്ചപ്പോൾ അരക്കുചുറ്റും അന്നത്തെ അത്താഴത്തിനുള്ള ജീവനുള്ള ഞണ്ടുകളെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു. രാത്രി ഭക്ഷണം മിക്കവാറും ദിവസങ്ങളിൽ ജീവനുള്ള ഞണ്ടുകളെ പച്ചയോടെ തിന്നലാണ്. എ.എസ്.ഐ സലിം, സി.പി.ഒമാരായ ഷാജഹാൻ, സ്മിജോ, റഷീദ് എന്നിവരും എസ്.ഐ രാധാകൃഷ്ണെൻറ നേതൃത്വത്തിലുള്ള പട്രോളിങ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story