Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപരിസ്ഥിതി ദിനാചരണം:...

പരിസ്ഥിതി ദിനാചരണം: ഇത്തവണ വിറ്റത് 1642 തൈകൾ മാത്രം

text_fields
bookmark_border
മാ​ന​ന്ത​വാ​ടി: ഇ​ത്ത​വ​ണ​ത്തെ ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ വ​നം​വ​കു​പ്പ് വി​ൽ​പ​ന ന​ട​ത്തി​യ​ത് 1642 തൈ​ക​ൾ മാ​ത്രം. സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത് 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വൃ​ക്ഷ​ത്തൈ​ക​ൾ. ആ​കെ വി​ത​ര​ണം ചെ​യ്ത​ത്​ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം തൈ​ക​ൾ. വ​നം​വ​കു​പ്പ് സൗ​ജ​ന്യ​മാ​യി ന​ല്‍കി​യ തൈ​ക​ള്‍ക്ക് ഒ​രെ​ണ്ണ​ത്തി​ന് ശ​രാ​ശ​രി 16 രൂ​പ​യാ​ണ് ​െച​ല​വ് വ​ന്നി​ട്ടു​ള്ള​ത്. വ​നം​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ന​ഴ്സ​റി​ക​ളി​ല്‍ വെ​ച്ചാ​ണ് കൂ​ലി​ക്ക് തൊ​ഴി​ലാ​ളി​ക​ളെ നി​ര്‍ത്തി തൈ​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്. ടെ​ൻ​ഡ​ർ ന​ട​ത്തി​യും വ​ന​ത്തി​നു​ള്ളി​ല്‍നി​ന്ന്​ വാ​ച്ച​ര്‍മാ​ര്‍ ശേ​ഖ​രി​ച്ച​തു​മാ​യ വി​ത്തു​ക​ളാ​ണ് ന​ടാ​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 2,43,000 തൈ​ക​ളാ​ണ് ഈ ​വ​ര്‍ഷം സാ​മൂ​ഹി​ക വ​ന​വ​ത്​​ക​ര​ണ വി​ഭാ​ഗം വ​ഴി ന​ല്‍കി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​മി​ത് 2,90,000 തൈ​ക​ളാ​യി​രു​ന്നു. ഇൗ ​വ​ര്‍ഷം 76,337 തൈ​ക​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ മു​ഖേ​ന​യും 58,922 തൈ​ക​ള്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​ഴി​യു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി 1,05,000 തൈ​ക​ള്‍ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മു​ള്ള തൈ​ക​ള്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ സ്വ​ന്തം ​െച​ല​വി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ഴ്സ​റി​ക​ളി​ലെ​ത്തി തൈ​ക​ള്‍ കൊ​ണ്ടു പോ​ക​ണ​മെ​ന്നാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശം. അ​താ​ണ് തൈ​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ കു​റ​വ്​ വ​രാ​ൻ കാ​ര​ണം. 62,403 തൈ​ക​ള്‍ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ വ​ഴി ന​ല്‍കി​യ​പ്പോ​ള്‍ 11,987 എ​ണ്ണം വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ വ​ഴി​യും 13,187 എ​ണ്ണം വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ വ​ഴി​യും വി​ത​ര​ണം ചെ​യ്തു. മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി ഈ ​വ​ര്‍ഷം 4060 തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ച്ച 17 രൂ​പ വി​ല ന​ല്‍കി 1642 ചെ​ടി​ക​ള്‍ വി​ൽ​പ​ന ന​ട​ത്തി​യ​പ്പോ​ൾ 27,914 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. കു​റെ തൈ​ക​ൾ 45 രൂ​പ തോ​തി​ൽ വി​ൽ​ക്കാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​മു​ണ്ട്. പ​രി​സ്ഥി​തി ദി​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ കു​റെ വ​ര്‍ഷ​ങ്ങ​ളാ​യി വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന തൈ​ക​ളി​ല്‍ മ​ഹാ​ഭൂ​രി​ഭാ​ഗ​വും ന​ശി​ച്ചു പോ​കു​ന്ന​താ​യി പ​രാ​തി​ക​ളു​യ​ര്‍ന്നി​രു​ന്നു. തു​ട​ര്‍ പ​രി​ച​ര​ണ​മി​ല്ലാ​ത്ത​താ​ണ് സ​ര്‍ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഇ​ത്ത​ര​ത്തി​ല്‍ ന​ഷ്​​ട​പ്പെ​ടാ​ൻ കാ​ര​ണം. കാ​ട് ക​ത്തി​യ​മ​ര്‍ന്ന തി​രു​നെ​ല്ലി​യി​ല്‍ മു​ൻ​വ​ര്‍ഷം തു​ട​ര്‍പ​രി​ച​ര​ണ​മു​ള്‍പ്പെ​ടെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ഘോ​ഷ​പൂ​ര്‍വം കു​ടും​ബ​ശ്രീ​യും വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ര്‍ഥി​ക​ളും തൈ​ക​ള്‍ ന​ട്ട​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് തു​ട​ര്‍പ​രി​ച​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. മു​ന്‍വ​ര്‍ഷ​ത്തെ തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ക​പോ​ലും ചെ​യ്യാ​തെ കു​പ്പാ​ടി​ത്ത​റ​യി​ല്‍ കൂ​ട്ടി​യി​ട്ട​നി​ല​യി​ല്‍ ഏ​താ​നും മാ​സം​ മു​മ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തെ​ടു​ത്തു നീ​ക്കം​ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. ഈ ​വ​ര്‍ഷം പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​ഴി ന​ല്‍കു​ന്ന തൈ​ക​ള്‍ കൃ​ത്യ​മാ​യി മോ​ണി​റ്റ​റി​ങ്​ ന​ട​ത്തി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​തി​നാ​വ​ശ്യ​മാ​യ ക​മ്മി​റ്റി​ക​ള്‍ പോ​ലും രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടി​ല്ല. 10,000 രൂ​പ​വ​രെ പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് ത​ന​തു ഫ​ണ്ടി​ല്‍നി​ന്ന്​ വ​ന​വ​ത്​​ക​ര​ണ​ത്തി​നാ​യി ​െച​ല​വ​ഴി​ക്കാ​ന്‍ അ​നു​മ​തി​യും ന​ല്‍കി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story