Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2017 8:07 PM IST Updated On
date_range 5 Jun 2017 8:07 PM ISTദേശവിരുദ്ധ-തീവ്രവാദശക്തികൾ വയനാടിനെ ഒളിത്താവളമാക്കുന്നു –മുഖ്യമന്ത്രി
text_fieldsbookmark_border
കൽപറ്റ: ദേശവിരുദ്ധശക്തികളും തീവ്രവാദവിഭാഗങ്ങളും അവരുടെ പ്രവർത്തനം നടത്താൻ ഒളിത്താവളമായി വയനാടിെന ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ പുതുതായി നിർമിച്ച ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിെൻറയും മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളിൽ നിർമിച്ച കമ്യൂണിറ്റി റിസോഴ്സ് സെൻററുകളുടെയും ഉദ്ഘാടനം ജില്ല പൊലീസ് ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടുസംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം കൂടുതലുള്ള മേഖല എന്ന നിലയിലും വയനാട്ടിൽ ദേശവിരുദ്ധശക്തികളും തീവ്രവാദ വിഭാഗങ്ങളും ഒളിത്താവളം ഒരുക്കാനുള്ള ശ്രമങ്ങൾ നടത്തും. ഇക്കാര്യത്തിൽ പൊലീസിെൻറ ഭാഗത്തുനിന്ന് നിതാന്തജാഗ്രത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ട ജില്ലയാണ് വയനാട്. എന്നാൽ, അടുത്തകാലത്തുണ്ടായ ചില സംഭവങ്ങൾ വലിയ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. കുറ്റവാളികളോട് കാർക്കശ്യവും സാമാന്യജനങ്ങളോട് മൃദുസമീപനവും എടുക്കുന്ന ജനപക്ഷ പൊലീസാണ് സർക്കാറിെൻറ നയം. ജനങ്ങൾക്കെതിരെയോ ചൂഷകരുടെ പക്ഷത്തോ നിൽക്കാൻ പാടില്ല. മോശം ശൈലി ആവർത്തിച്ചാൽ കർശനമായ നടപടി ഉണ്ടാകും. നീതിയും സുരക്ഷയും പക്ഷപാതിത്വം ഇല്ലാതെ നടപ്പാക്കി പൊലീസ് ഡ്യൂട്ടി ചെയ്യുകയാണ് വേണ്ടത്. ഇതിൽ നിന്ന് വ്യതിചലിക്കുന്നവരോട് മൃദുസമീപനം ഉണ്ടാകില്ല. സ്ത്രീകൾക്കെതിരെ ഒറ്റപ്പെട്ട അതിക്രമങ്ങൾ കണ്ടുവരുന്നതും മയക്കുമരുന്നുവ്യാപനവും ജാഗ്രതയോടെ പൊലീസ് കാണണം. ചില സ്ഥലങ്ങളിൽ പ്രത്യേകിച്ച് വലിയ നഗരങ്ങളിൽ ഗുണ്ടാസംഘങ്ങൾ ശക്തിപ്പെടാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. ഗുണ്ടാപ്രവർത്തനത്തോട് വിട്ടുവീഴ്ച ചെയ്യരുത്. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നവർക്കെതിരെ പൊലീസ് കാര്യക്ഷമമായി ഇടപെടണം. കേരളത്തിൽ കുട്ടികളെ കാണാതാവുന്ന സംഭവങ്ങളിൽ അന്വേഷണം കൃത്യമായി നടത്തി കണ്ടെത്തുന്നതിന് കേരള പൊലീസ് ഫലപ്രദമായ സംവിധാനം ഉണ്ടാക്കുകയാണ്. സൈബർ മേഖലയിലുൾപ്പടെ നടക്കുന്ന എല്ലാവിധ കുറ്റകൃത്യങ്ങളും തടയാൻ പൊലീസ് സേനയെ സജ്ജമാക്കും. പൊലീസിൽ വനിതകളുടെ എണ്ണം വർധിപ്പിക്കും. മൂന്നാം മുറ പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടായാൽ ശക്തമായ നടപടിയിലേക്ക് നീങ്ങും. പൊലീസ് സേനയുടെ ആധുനീകരണത്തിനായി 30 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 451 പുതിയ തസ്തികകൾ സൃഷ്ടിച്ചു. പൊലീസിൽ ഒരു വനിത ബറ്റാലിയൻ തന്നെ ഉണ്ടാക്കുകയാണ്. ഏറെക്കാലത്തെ ആവശ്യമായിരുന്ന 400 ൈഡ്രവർ തസ്തിക സൃഷ്ടിച്ചു. ഏഴുബെറ്റാലിയനുകളിൽ കമാൻഡോ യൂനിറ്റുകൾ തുടങ്ങും. ചരിത്രത്തിൽ ആദ്യമായി കേരള പൊലീസിൽ ഒരു വനിതാ കമാൻഡോ വിങ് രൂപവത്കരിക്കാൻ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി. മുഖ്യാതിഥിയായി. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ഡി.ജി.പി. ഡോ. ടി.പി. സെൻകുമാർ, എ.ഡി.എം. കെ.എം.രാജു, കണ്ണൂർ റേഞ്ച് ഐ.ജി. പി. മഹിപാൽ യാദവ്, ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ, കൽപറ്റ നഗരസഭ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻകുട്ടി, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, പൊലീസ് സംഘടനാ നേതാക്കളായ കെ.പി.രാധാകൃഷ്ണൻ, സണ്ണിജോസഫ് എന്നിവർ സംസാരിച്ചു. ജില്ല പൊലീസ് പ്രവർത്തനങ്ങളുടെ ഏകോപന കേന്ദ്രമായി പുതിയ മന്ദിരം പ്രവർത്തിക്കും. ജില്ല ൈക്രംബ്രാഞ്ച്, സൈബർസെൽ, നാർക്കോട്ടിക് സെൽ തുടങ്ങിയ വിഭാഗങ്ങൾ പുതിയ മന്ദിരത്തിൽ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story