Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2017 5:23 PM IST Updated On
date_range 4 Feb 2017 5:23 PM ISTവയനാട്ടില്‍ എയര്‍ ആംബുലന്‍സ്
text_fieldsbookmark_border
കല്‍പറ്റ: വയനാട്ടിലെ ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സ എളുപ്പം ലഭ്യമാക്കുന്നതിന് എയര്‍ ആംബുലന്‍സ് സര്‍വിസ് പദ്ധതിക്ക് തുടക്കം കുറിച്ചതായി ഏവിയേറ്റര്‍ എയര്‍ റസ്ക്യൂ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ റീജനല്‍ മാനേജര്‍ ശങ്കര്‍ ബി. പിള്ള വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വയനാട്ടില്‍നിന്ന് എളുപ്പത്തില്‍ കോഴിക്കോട് പോലുള്ള പ്രമുഖ നഗരങ്ങളിലെ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കാനാവും. തമിഴ്നാട്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണിത്. അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങിയതും രണ്ട് പൈലറ്റ്, ഡോക്ടര്‍, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടുന്നതുമാണ് ഒരു ആംബുലന്‍സ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ നിബന്ധകള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തനം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അംഗത്വമെടുത്ത് സേവനങ്ങള്‍ ലഭ്യമാക്കാം. അംഗങ്ങള്‍ക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ എവിടെനിന്നും സര്‍വിസ് ഉപയോഗപ്പെടുത്താം. വ്യക്തിഗത അംഗത്വത്തിന് 9,000 രൂപയും നാലുപേരടങ്ങുന്ന കുടുംബത്തിന് 18,000 രൂപയുമാണ് ഒരു വര്‍ഷത്തേക്കുള്ള അംഗത്വഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story