Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2017 5:23 PM IST Updated On
date_range 4 Feb 2017 5:23 PM ISTകെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ ജനം വലഞ്ഞു
text_fieldsbookmark_border
കല്‍പറ്റ-മാനന്തവാടി-സുല്‍ത്താന്‍ ബത്തേരി: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്‍െറ ഭാഗമായി ജില്ലയിലും ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസുകളെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിലെ ജനങ്ങള്‍ വലഞ്ഞു. ദീര്‍ഘദൂര യാത്രക്കാരടക്കം ഏറെ ബുദ്ധിമുട്ടി. ജില്ലയില്‍നിന്ന് മൊത്തം 238 സര്‍വിസ് നടത്തേണ്ടയിടത്ത് 70 സര്‍വിസുകള്‍ മാത്രമാണ് നടന്നത്. 29.41 ശതമാനം സര്‍വിസ് നടത്താനുള്ള ജീവനക്കാരേ ജില്ലയിലെ മൂന്നു ഡിപ്പോകളിലുമായി ഹാജരായുള്ളൂ. മാനന്തവാടി ഡിപ്പോയില്‍ ഒരു സര്‍വിസ് പോലും നടന്നില്ല. മാനന്തവാടി ഡിപ്പോയില്‍ സി.ഐ.ടി.യു ജീവനക്കാരും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെയാണ് സര്‍വിസുകള്‍ പൂര്‍ണമായും മുടങ്ങിയത്. ഇതത്തേുടര്‍ന്ന് 84 ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. 168 ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. കണ്ടക്ടര്‍മാരില്‍ 44 സ്ഥിരം തൊഴിലാളികളും 40 എം പാനല്‍ ജീവനക്കാരും പണിമുടക്കിയപ്പോള്‍ ഡ്രൈവര്‍മാരില്‍ 62 സ്ഥിരം ജീവനക്കാരും 22 എം പാനലുകാരും പണിമുടക്കില്‍ പങ്കെടുത്തു. മെക്കാനിക്കല്‍ വിഭാഗത്തിലുള്ള 23 പേരും ജോലിക്ക് ഹാജരായില്ല. ക്ളറിക്കല്‍ തസ്തികയില്‍ 18 പേരാണ് ഡിപ്പോയിലുള്ളത്. ഇതില്‍ എട്ടു പേര്‍ ജോലിക്ക് ഹാജരായില്ല. മറ്റ് ഡിപ്പോകളില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാനന്തവാടിയിലേക്ക് സര്‍വിസ് നടത്തിയത് ജനങ്ങള്‍ക്ക് നേരിയ ആശ്വാസമായി. ബത്തേരി ഡിപ്പോയില്‍ ആകെയുള്ള 86 ഷെഡ്യൂളുകളില്‍ 22 എണ്ണം മാത്രമാണ് സര്‍വിസ് നടത്തിയത്. സി.ഐ.ടി.യു തൊഴിലാളികള്‍ മാനന്തവാടി റൂട്ടില്‍ മാത്രമാണ് പണിമുടക്കിയത്. കല്‍പറ്റയില്‍ ആകെയുള്ള 68 ഷെഡ്യൂളുകളില്‍ 42 എണ്ണവും സര്‍വിസ് നടത്തി. കല്‍പറ്റയില്‍നിന്ന് ദീര്‍ഘദൂര സര്‍വിസുകള്‍ പലതും മുടക്കമില്ലാതെ നടന്നു. എന്നാല്‍, വൈകീട്ട് 4.30ന് പുറപ്പെടേണ്ടിയിരുന്ന നെടുമ്പാശ്ശേരി സര്‍വിസ് റദ്ദാക്കേണ്ടി വന്നു. 28 യാത്രക്കാര്‍ ഈ ബസില്‍ സീറ്റ് റിസര്‍വ് ചെയ്തിരുന്നു. ഇവരുടെ പണം തിരിച്ചുകൊടുത്തു. കല്‍പറ്റ ഡിപ്പോ ഓഫിസ് സ്റ്റാഫില്‍ 98 ശതമാനം പേരും പണിമുടക്കിയപ്പോള്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ 95 ശതമാനം പേര്‍ ജോലിക്കത്തെിയില്ല. കെ.എസ്.ആര്‍.ടി.സി മാത്രം സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ പാരലല്‍ സര്‍വിസുകളാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്. സ്വകാര്യ ബസുകളിലും യാത്രക്കാരുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. സമരം ജില്ലയില്‍ പൂര്‍ണമായിരുന്നുവെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് അവകാശപ്പെട്ടു. സമരം വിജയിപ്പിച്ച തൊഴിലാളികളെ സംയുക്ത തൊഴിലാളി യൂനിയനുകള്‍ അഭിനന്ദിച്ചു. മാത്യു പോള്‍ അധ്യക്ഷത വഹിച്ചു. പ്രേമാനന്ദന്‍, സി.എം. മത്തായി, അന്‍വര്‍ സാദിഖ്, കെ. ജയന്ത്, കെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. സര്‍ക്കാറിന്‍െറയും മാനേജ്മെന്‍റിന്‍െറയും നടപടിക്കെതിരെ ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷനും ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് (എ.ഐ.ടി.യു.സി), ബി.എം.എസ് സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തു. മിനിസ്റ്റീരിയല്‍ സ്റ്റാഫില്‍ മുഴുവന്‍ പേരും മെക്കാനിക്കല്‍ ജീവനക്കാരില്‍ 95 ശതമാനം പേരും പണിമുടക്കില്‍ പങ്കെടുത്തു. സംയുക്ത തൊഴിലാളി യൂനിയന്‍ നേതാക്കളായ പി.എ. ബാബു, കെ.കെ. മുഹമ്മദാലി, ഒ.എ. സിദ്ദീഖ്, എ. രജിത്ത്കുമാര്‍, എസ്. വിനോദ്കുമാര്‍, എ. ജഗന്നാഥന്‍, എഡ്വിന്‍ അലക്സ്, കെ.എ. ശ്രീധരന്‍, സി. വാസു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story