Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2017 5:23 PM IST Updated On
date_range 4 Feb 2017 5:23 PM ISTകല്‍പറ്റ-പടിഞ്ഞാറത്തറ റോഡ് : ആക്ഷന്‍ കമ്മിറ്റി ഏഴിന് വഴി തടയും
text_fieldsbookmark_border
കല്‍പറ്റ: തകര്‍ന്നുകിടക്കുന്ന കല്‍പറ്റ-പടിഞ്ഞാറത്തറ റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വഴിതടയല്‍ സമരം നടത്തുമെന്ന് കല്‍പറ്റ-വാരാമ്പറ്റ റോഡ് ആക്ഷന്‍ കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതല്‍ കാവുംമന്ദത്ത് വഴിതടയല്‍ ആരംഭിക്കും. കഴിഞ്ഞ സര്‍ക്കാര്‍ 16 കോടി ഈ പാതക്ക് അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ 20 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതുവരെയായിട്ടും ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും ആശ്രയിക്കുന്ന റോഡ് മിക്കയിടത്തും തകര്‍ന്നിരിക്കുകയാണ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, കര്‍ലാട് സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്നിവയിലേക്ക് രാജ്യത്തിനകത്തും പുറത്തുംനിന്നത്തെുന്ന സഞ്ചാരികള്‍ ദുരിതപാതയെ ആശ്രയിക്കേണ്ടിവരുന്നു. വകുപ്പ് മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. 20 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടും പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സാങ്കേതികാനുമതി ഇതുവരെ ആയില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുപോലും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. വ്യാപാരികള്‍, ഡ്രൈവേഴ്സ് യൂനിയനുകള്‍, ചുമട്ടുതൊഴിലാളികള്‍, യുവജനസംഘടനകള്‍ എന്നിവരടങ്ങുന്ന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വഴിതടയല്‍ സമരം. നടപടിയുണ്ടായില്ളെങ്കില്‍ വിപുലമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജിന്‍ ടി. ജോയ്, കണ്‍വീനര്‍ കെ.കെ. വിന്‍സെന്‍റ്, ട്രഷറര്‍ പി.കെ. അഷ്റഫ്, ഷിബു പോള്‍, പി.കെ. മുജീബ്, നാസര്‍ ഗ്രാന്‍റ്, വിന്‍സണ്‍ തൊട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story