Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2017 5:23 PM IST Updated On
date_range 4 Feb 2017 5:23 PM ISTഹലോ, റിസര്‍വ് ബാങ്കീന്നാ...നമ്പറൊന്ന് പറഞ്ഞേ
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: എ.ടി.എം കാര്‍ഡിന്‍െറ നമ്പര്‍ ആവശ്യപ്പെട്ട് നിരവധി ആളുകള്‍ക്ക് ഫോണ്‍കാളുകള്‍ വരുന്നു. റിസര്‍വ് ബാങ്കിന്‍െറ നിര്‍ദേശ പ്രകാരമാണ് വിളിക്കുന്നത് എന്നറിയിച്ചാണ് ഫോണ്‍കാളുകള്‍ എത്തുന്നത്. നോട്ട് നിരോധനത്തിന് ശേഷം നടത്തിയ ബാങ്കിടപാടുകളില്‍ സംശയമുണ്ടെന്നും ഇത് പരിശോധിക്കുന്നതിനാണ് നമ്പര്‍ ആവശ്യപ്പെടുന്നതെന്നും അറിയിക്കും. ഹിന്ദിയിലാണ് സംസാരിച്ചുതുടങ്ങുന്നത്. ഹിന്ദി അറിയില്ളെന്ന് തോന്നിയാല്‍ ഇംഗ്ളീഷില്‍ സംസാരിക്കും. ചെന്നലോട് മുണ്ടിയാങ്കല്‍ ജോണ്‍സണിന് വ്യാഴാഴ്ച 11 മണിയോടെ ഫോണ്‍കാള്‍ വന്നു. കാര്‍ഡ് നമ്പര്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഫോണ്‍ വന്നത്. എന്നാല്‍, സംശയം തോന്നിയ ഇയാള്‍ തിരക്കിലാണെന്നും പിന്നീട് വിളിക്കാനും അറിയിച്ചു. വീണ്ടും വിളി വന്നപ്പോള്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് തിരിച്ചുവിളിച്ച് നോക്കിയപ്പോള്‍ ആ നമ്പറിലേക്ക് കാള്‍ പോകുന്നുമില്ല. കല്‍പറ്റയിലുള്ള ഇയാളുടെ സുഹൃത്തുക്കള്‍ക്കും സമാനമായ രീതിയില്‍ കാള്‍ വന്നു. പുരുഷശബ്ദത്തിലും സ്ത്രീശബ്ദത്തിലും കാളുകള്‍ വരുന്നുണ്ട്. മുമ്പ് പിന്‍നമ്പര്‍ നല്‍കിയ നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടത് അറിവുണ്ടായതിനാലാണ് പലരും നമ്പര്‍ നല്‍കാന്‍ മടിച്ചത്. പിന്നീട് നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. നോട്ട് നിരോധനം നടത്തിയതോടെ പലരും അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കാനായിരിക്കും വിളിച്ചതെന്ന് പലരും ധരിച്ചു. എന്നാല്‍, പിന്‍നമ്പര്‍ നല്‍കാന്‍ തയാറായില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ആര്‍.ബി.ഐ ഗവര്‍ണര്‍ 1.5 കോടി രൂപ നല്‍കുന്നുവെന്നും പണം ലഭിക്കുന്നതിനായി പേരും ഫോണ്‍ നമ്പറും മെയില്‍ അയച്ചുനല്‍കണെന്നുമറിയിച്ചും ചിലര്‍ക്ക് മെസേജ് വന്നു. വിദേശരാജ്യങ്ങളില്‍നിന്നാണ് ഇത്തരം ഇടപാടുകള്‍ നടത്തുന്നതെന്ന് മുമ്പ് പണം നഷ്ടപ്പെട്ടവരുടെ കേസുകള്‍ അന്വേഷിച്ച പൊലീസിന് മനസ്സിലായി. അതിനാല്‍ പണം നഷ്ടപ്പെട്ടാല്‍ ഒരുനടപടിയും സ്വീകരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ബാങ്കില്‍നിന്നോ, മറ്റെവിടെനിന്നെങ്കിലുമോ എ.ടി.എം കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ട് വിളിക്കാറില്ല. അതിനാല്‍ ജനം വഞ്ചിതരാകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story