Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതെരുവുനായ്ക്കളുടെ...

തെരുവുനായ്ക്കളുടെ ആക്രമണം: ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പിനുള്ള വാക്സിനില്ല

text_fields
bookmark_border
മാനന്തവാടി: തെരുവുനായ്ക്കളുടെ ആക്രമണം ദിനേന വര്‍ധിക്കുമ്പോഴും പ്രതിരോധത്തിനായി നല്‍കുന്ന റാബിസ് എറിഗ് വാക്സിന്‍ ജില്ലാ ആശുപത്രിയില്‍ ഇല്ലാത്തത് രോഗികളെ പ്രതിസന്ധിയിലാക്കുന്നു. തെരുവുനായ്ക്കളുടെ കടിയേല്‍ക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഐ.ഡി.ആര്‍.വി പ്രതിരോധ കുത്തിവെപ്പാണ് നല്‍കാറ്്. മറ്റ് വളര്‍ത്തുമൃഗങ്ങള്‍, കുരങ്ങ് എന്നിവയുടെ കടിയേറ്റാലും ഈ കുത്തിവെപ്പുതന്നെയാണ് നല്‍കാറുള്ളത്. എന്നാല്‍, നായ്ക്കള്‍ ഉള്‍പ്പെടെ മൃഗങ്ങളുടെ ആക്രമണത്തില്‍ സാരമായി പരിക്കേല്‍ക്കുകയും മുറിവ് പറ്റുകയും ചെയ്താല്‍ റാബിസ് എറിഗ് കുത്തിവെപ്പാണ് നല്‍കാറുള്ളത്. ആഴ്ചകളായി ജില്ലാ ആശുപത്രിയില്‍ ഈ കുത്തിവെപ്പിനുള്ള വാക്സിന്‍ ഇല്ലാത്തതാണ് കടിയേല്‍ക്കുന്നവര്‍ക്ക് ദുരിതമായി മാറുന്നത്. മുഖമുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുമ്പോള്‍ വിഷബാധ ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്കത്തെി രോഗിയുടെ ജീവന്‍ അപകടാവസ്ഥയിലേക്ക് നീങ്ങുന്നതിനെതിരെയുള്ള പ്രതിരോധമെന്ന നിലക്കാണ് ഈ കുത്തിവെപ്പ് നല്‍കുന്നത്. സംസ്ഥാനത്തുടനീളം തെരുവുനായ്ശല്യം വര്‍ധിക്കുമ്പോഴും റാബിസ് വാക്സിന്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ലാത്തത് അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഞായറാഴ്ച തൃശ്ശിലേരിയില്‍ നായുടെ കടിയേറ്റവരില്‍ രണ്ടു പേരെ കുത്തിവെപ്പിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ടി വന്നതും ഈ കാരണം കൊണ്ടുതന്നെയാണ്. ഇത് രോഗികള്‍ക്ക് ഏറെ പ്രയാസങ്ങളാണ് വരുത്തിവെക്കുന്നത്. വാക്സിന്‍െറ വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാന്ന് അധികൃതരുടെ വിശദീകരണം. വാക്സിന്‍ ഇല്ലാത്തതിന്‍െറ പേരില്‍ നായുടെ കടിയേല്‍ക്കുന്ന നിര്‍ധനരും ആദിവാസികളുമാണ് ഏറ്റവുമധികം ബുദ്ധിമുട്ടിലാകുന്നത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story