Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമീനങ്ങാടി-പനമരം...

മീനങ്ങാടി-പനമരം റൂട്ടില്‍ വീണ്ടും കെ.എസ്.ആര്‍.ടി.സി

text_fields
bookmark_border
മീനങ്ങാടി: ഒരുകാലത്ത് കെ.എസ്.ആര്‍.ടി.സി മാത്രം ഓടിയിരുന്ന മീനങ്ങാടി-പനമരം റൂട്ടില്‍ നീണ്ട ഇടവേളക്കുശേഷം കെ.എസ്.ആര്‍.ടി.സി വീണ്ടുമത്തെി. രണ്ട് ബസുകളാണ് ഓടിത്തുടങ്ങിയത്. 15ഓളം സ്വകാര്യ ബസുകളാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. ഇതില്‍ രണ്ടെണ്ണമൊഴികെ കണിയാമ്പറ്റ വഴി ചുറ്റിയാണ് പോകുന്നത്. മീനങ്ങാടിയില്‍നിന്ന് പനമരത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈയൊരവസ്ഥയില്‍ അനാവശ്യമായി ഏറെ ചുറ്റിത്തിരിയണം. നേരെയുള്ള കൂടോത്തുമ്മല്‍ വഴി കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ആവശ്യം ഈ സാഹചര്യത്തിലാണ് ശക്തമായത്. സ്വകാര്യ ബസുകളുടെ ചുറ്റിയുള്ള സഞ്ചാരം കാരണം ഈ റൂട്ടില്‍ യാത്രക്കാര്‍ വളരെ കുറഞ്ഞു. മീനങ്ങാടിയില്‍നിന്ന് പനമരത്തത്തൊന്‍ ചില ബസുകള്‍ കണിയാമ്പറ്റ വഴി ഒരു മണിക്കൂറോളമാണ് എടുക്കുന്നത്. കെ.എസ്.ആര്‍.ടി.സി സ്ഥിരമായി ഓടിയാല്‍ യാത്രക്കാര്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് കരണി, വരദൂര്‍ ഭാഗത്തുള്ളവര്‍ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story