Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2016 5:18 PM IST Updated On
date_range 24 Sept 2016 5:18 PM ISTജില്ലയില്‍ കുഴല്‍ക്കിണറുകള്‍ പെരുകുന്നു
text_fieldsbookmark_border
പുല്‍പള്ളി: മഴക്കുറവുമൂലം വയനാട്ടില്‍ ഭൂഗര്‍ഭ ജലവിതാനത്തിന്‍െറ തോത് അപകടകരമാം വിധം കുറയുമ്പോഴും നാടുനീളെ കുഴല്‍ക്കിണര്‍ കുഴിക്കുന്നവരുടെ എണ്ണമേറുന്നു. ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ കുഴല്‍കിണര്‍ ഉള്ളത് പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളാണ് ഇവ. പുല്‍പള്ളി ടൗണ്‍ ചുറ്റളവില്‍ മാത്രം ആയിരത്തിലേറെ കുഴല്‍ക്കിണറുകളുണ്ടെന്നാണ് കണക്ക്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള നിരവധി ഏജന്‍സികള്‍ കുഴല്‍ക്കിണര്‍ കുഴിക്കാനായി ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പലരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കുഴല്‍ക്കിണര്‍ കുഴിക്കുന്ന യന്ത്രവും വാഹനവുമടക്കം ലീസിനെടുത്താണ് ഈ പ്രവൃത്തിയില്‍ മുഴുകുന്നത്. മണ്‍സൂണ്‍ മാറിനിന്നതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം സജീവമായിരിക്കുകയാണ്. വയനാട്ടില്‍ ഇക്കുറി 60 ശതമാനത്തോളം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴക്കുറവും പ്രകൃതിനാശവും മൂലം അനുദിനം ഭൂഗര്‍ഭ ജലവിതാനത്തിന്‍െറ തോത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കുഴല്‍ക്കിണറുകളുടെ വ്യാപനത്തോടെ സാധാരണ കിണറുകളില്‍ പോലും വെള്ളം വറ്റി. വേനലില്‍ കിണറുകള്‍ സ്ഥിരമായി വറ്റുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കുഴല്‍ക്കിണര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം. ഒരു നിബന്ധകളും പാലിക്കാതെയാണ് കുഴല്‍ക്കിണറുകള്‍ ഏറെ ആഴത്തില്‍ കുഴിക്കുന്നത്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പ്രത്യേക അനുമതിയുണ്ടെങ്കിലേ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പാടുള്ളൂ എന്ന് വ്യവസ്ഥയുണ്ട്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് അനുമതി വേണ്ട. എന്നാല്‍, 30 മീറ്റര്‍ ചുറ്റളവില്‍ പൊതു ജലസ്രോതസ്സുണ്ടെങ്കില്‍ ഭൂജല വകുപ്പിന്‍െറ അനുമതി ലഭിക്കണം. കുഴല്‍ക്കിണര്‍ ഏജന്‍സികളെ നിയന്ത്രിക്കാനായി കഴിഞ്ഞ ജനുവരിയില്‍ ഭൂജല വകുപ്പ് രജിസ്ട്രേഷന്‍ കൊണ്ടുവന്നിരുന്നു. രജിസ്ട്രേഷന്‍ ഫീസായി 50,000 രൂപയും വാര്‍ഷിക അടവായി 10,000 രൂപയും നിശ്ചയിച്ചു. ഇതിനെതിരെ ഏജന്‍സികള്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സ്ഥിര താമസക്കാര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. രജിസ്റ്റര്‍ ചെയ്യാത്ത റിങ്ങുകള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ 25,000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിരുന്നു. പക്ഷെ, നടപടിയുണ്ടായില്ല. കുഴല്‍ക്കിണറുകളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുപോലും ഭൂജല വകുപ്പിന്‍െറ കൈവശമില്ല. മഴക്കുറവുമൂലം ഏറെ ആഴത്തില്‍ കുഴിച്ചാല്‍ മാത്രമേ ഇപ്പോള്‍ സാധാരണ കിണറുകളില്‍നിന്ന് വെള്ളം ലഭിക്കൂ. ഇതിന് വന്‍ ചെലവും വരുന്നു. ഏറെ ആഴത്തില്‍ കുഴിച്ചാല്‍ പോലും വെള്ളം കിട്ടുമെന്ന് ഉറപ്പുമില്ല. ഈ സാഹചര്യത്തിലാണ് ആളുകള്‍ വ്യാപകമായി കുഴല്‍ക്കിണറുകളിലേക്ക് തിരിഞ്ഞത്. കല്‍പറ്റ നഗരസഭയില്‍ ഉള്‍പ്പെടെ കുന്നിന്‍ പ്രദേശങ്ങളിലടക്കം നിര്‍ബാധം കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതൊന്നും അധികൃതര്‍ ഗൗനിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story