Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2016 4:01 PM IST Updated On
date_range 4 Sept 2016 4:01 PM ISTജില്ലയില്‍ തെരുവുനായ് വന്ധ്യംകരണം ഉടന്‍
text_fieldsbookmark_border
കല്‍പറ്റ: ജില്ലയില്‍ തെരുവുനായ്ക്കളുടെ വംശവര്‍ധനക്ക് തടയിടാന്‍ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും മൃഗസംരക്ഷണ വകുപ്പിന്‍െറയും പ്രത്യേക യോഗത്തിലാണ് തെരുവുനായ്ക്കള്‍ പെരുകുന്നത് തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള വന്ധ്യംകരണ നടപടികളുമായി മുന്നോട്ടുപോകാന്‍ ധാരണയായത്. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണെങ്കിലും ഇത് കാര്യക്ഷമമായി നടപ്പാകാത്ത സാഹചര്യത്തില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു. വന്ധ്യംകരണത്തിനായി മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വെറ്ററിനറി കോളജ് ക്ളിനിക് പരിസരത്ത് പ്രത്യേക സംവിധാനമൊരുക്കും. ഓപറേഷന്‍ തിയറ്റര്‍, അനുബന്ധ സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍, മരുന്ന്, തുടങ്ങിയവക്കായി ചെലവുവരുന്ന 44.7 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് വഹിക്കും. ജില്ലയില്‍ 7132 തെരുവുനായ്ക്കളും 1830 വളര്‍ത്തുനായ്ക്കളുമുണ്ടെന്നാണ് പ്രാഥമിക കണക്ക്. മത്സ്യ-മാംസാവശിഷ്ടങ്ങള്‍ റോഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും തള്ളുന്നത് തെരുവുനായ്ക്കളുടെ വര്‍ധനവിന് കാരണമാകുന്നുണ്ട്. ഇതിനാല്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജനങ്ങളും സന്നദ്ധ സംഘടനകളും ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനെതിരെ നടപടി സ്വീകരിക്കണം. അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതും സുരക്ഷിതമല്ലാത്ത സ്ഥലത്ത് അറവ് നടത്തുന്നതും നിയന്ത്രിക്കണം. ഉറവിടത്തില്‍തന്നെ മാലിന്യം സംസ്കരിക്കണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. മിനി, പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ്കുമാര്‍, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.ആര്‍. ഗീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story