Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2016 4:01 PM IST Updated On
date_range 4 Sept 2016 4:01 PM ISTനാഥനായി; താളം വീണ്ടെടുത്ത് എക്സൈസ് സര്‍ക്കിള്‍ ഓഫിസ്
text_fieldsbookmark_border
മാനന്തവാടി: നാഥനായതോടെ മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫിസിന്‍െറ പ്രവര്‍ത്തനം സുഗമമായി. നിലവിലുണ്ടായിരുന്ന സി.ഐ സ്ഥലം മാറിപ്പോയതിന് ശേഷം പകരം നിയമനം നടത്താത്തത് സംബന്ധിച്ച് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജനമൈത്രി സി.ഐക്ക് സര്‍ക്കിളിന്‍െറ അധികചുമതല കൂടി നല്‍കുകയായിരുന്നു. സി.ഐ ഇല്ലാത്തത് ജീവനക്കാരെ ദുരിതത്തിലാക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് സംസ്ഥാനത്തെ എക്സൈസ് ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. മാനന്തവാടി സി.ഐ ആയിരുന്ന വൈ. ഷിബു പത്താം തീയതി ജോലിയില്‍നിന്ന് വിടുതല്‍ ചെയ്ത് തിരുവനന്തപുരം സ്ക്വാഡില്‍ ചുമതലയേറ്റു. പകരം കൊല്ലത്തുനിന്ന് ആര്‍. ബാബുവിനെ മാനന്തവാടിയിലേക്ക് നിയമിച്ചെങ്കിലും സ്റ്റേ വാങ്ങുകയായിരുന്നു. മാനന്തവാടിയില്‍ സി.ഐ ഇല്ലാത്തത് ഓണക്കാലത്തെ പരിശോധനയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരുന്നു. തോല്‍പ്പെട്ടി, ബാവലി, ചെക്പോസ്റ്റുകളും മാനന്തവാടി റെയ്ഞ്ചും സര്‍ക്കിളിന്‍െറ കീഴിലാണ് വരുന്നത്. അതിര്‍ത്തി പ്രദേശം കൂടിയായ മാനന്തവാടിയിലും പരിസര പ്രദേശങ്ങളില്‍നിന്നുമായി മയക്ക്മരുന്ന്, വ്യാജമദ്യം, അനധികൃത മദ്യവില്‍പന, കഞ്ചാവ് കടത്ത് എന്നിങ്ങനെയായി നിരവധി കേസുകളാണ് ഒരോ മാസവും രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, സി.ഐ ഇല്ലാത്തതിനാല്‍ കേസുകള്‍ പിടികൂടാനോ കേസുകള്‍ ചാര്‍ജ് ചെയ്യാനോ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വിദേശമദ്യ വില്‍പനശാലകളിലെയും ബീര്‍-വൈന്‍ പാര്‍ലറുകളിലെയും പരിശോധനക്കുമെല്ലാം റെയ്ഞ്ച് ഇന്‍സ്പെക്ടറില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ വേണമെന്നാണ് നിയമം. ഓണക്കാലത്തെ അനധികൃത മദ്യവില്‍പന ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി സംസ്ഥാനത്താകെ എക്സൈസ് വകുപ്പ് പ്രത്യേക പരിശോധന കര്‍ശനമാക്കിയിരുന്നു. വ്യാജമദ്യ കടത്ത് തടയാന്‍ കര്‍ണാടക, കേരള എക്സൈസ് വകുപ്പ് കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയുമാണ്. അപ്പോഴും സി.ഐ ഇല്ലാത്തിനാല്‍ മാനന്തവാടിയില്‍ പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. ചെക്പോസ്റ്റുകളിലെയും സര്‍ക്കിള്‍ ഓഫിസിലെയും 20ഓളം ജീവനക്കാര്‍ക്ക് ഓണത്തിന് ശമ്പളം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഇവരുടെ ശമ്പളബില്‍ ഒപ്പിടേണ്ടത് സി.ഐ ആണ്. ഏതായാലും ജനമൈത്രി സി.ഐക്ക് സര്‍ക്കിളിന്‍െറ അധികചുമതല കൂടി നല്‍കിയതോടെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story