Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2016 3:23 PM IST Updated On
date_range 29 Oct 2016 3:23 PM ISTകോളനിയും പരിസരവും കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യവില്‍പന
text_fieldsbookmark_border
വെള്ളമുണ്ട: കഴിഞ്ഞ ദിവസം മരണപ്പെട്ട ഏഴേനാല്‍ കോക്കടവ് ഉപ്പം നടപണിയ കോളനിയിലെ രാജന്‍ (28) മദ്യലഹരിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പ്രദേശവാസികള്‍. കോളനിയും പരിസരവും കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യവില്‍പന നടക്കുന്നുണ്ടത്രേ. ഏഴേനാലിലെ ചില ഓട്ടോ ഡ്രൈവര്‍മാരാണ് കോളനിയിലും പരിസരങ്ങളിലും മദ്യമത്തെിച്ച് വില്‍പന നടത്തുന്നതെന്നാണ് പരാതി. മദ്യത്തിനു പുറമെ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുടെയും വില്‍പനയും സജീവമാണ്. ഒരു വര്‍ഷം മുമ്പ് സമീപത്തെ ഇടത്തില്‍ പണിയ കോളനിയിലും അമിത മദ്യപാനം കാരണം ആദിവാസികള്‍ മരണപ്പെട്ട സംഭവമുണ്ടായിരുന്നു. അന്നും ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ പരാതിയുയര്‍ന്നിരുന്നു. അന്നത്തെ സംഭവം ‘മാധ്യമം’ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് അമ്പതിലതികം പേര്‍ ഒപ്പിട്ട പരാതി വെള്ളമുണ്ട പൊലീസിന് നല്‍കിയിരുന്നു. പൊലീസ് ചിലരെ പിടികൂടി താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍, പ്രദേശത്തെ മദ്യ വില്‍പന നിര്‍ബാധം തുടരുകയായിരുന്നെന്നാണ് ഒടുവിലെ സംഭവം സൂചിപ്പിക്കുന്നത്. ബിവറേജസ്് ഒൗട്ട്ലെറ്റില്‍നിന്ന് മദ്യം കോളനികളിലത്തെിച്ച് കുട്ടികള്‍ക്കടക്കം വിതരണം ചെയ്യുകയാണ്. പണം ഇല്ലാത്തവര്‍ക്ക് കടമായി മദ്യം നല്‍കി പിന്നീട് ചൂഷണം ചെയ്യുന്നതും പതിവാന്നെന്ന് ആദിവാസികള്‍തന്നെ പറയുന്നു. മൂന്നിരട്ടിയിലധികം വിലക്കാണ് ആദിവാസികള്‍ക്ക് ഇടനിലക്കാര്‍ മദ്യം വില്‍പന നടത്തുന്നത്. ചെറിയ കുട്ടികള്‍ക്കടക്കം മറ്റ് ലഹരി വസ്തുക്കളും വില്‍ക്കുന്നുണ്ട്. ഒരു തവണ കെണിയില്‍ പെട്ടാല്‍ പിന്നീട് ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത രീതിയിലേക്ക് ആദിവാസികള്‍ മാറുകയാണ്. ബിവറേജസ്് ഒൗട്ട്ലെറ്റിന് മുന്നില്‍ ക്യൂ നില്‍ക്കാതെ ആവശ്യമുള്ള സമയത്ത് മദ്യം ലഭിക്കും എന്നതാണ് ആദിവാസികളെ ഏജന്‍റുമാരിലേക്ക് അടുപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനകം നിരവധി ആദിവാസികളാണ് അമിത മദ്യപാനം കാരണം പ്രദേശത്ത് മരണപ്പെട്ടത്. മദ്യലഹരിയില്‍ ജനല്‍കമ്പിയില്‍ ഇരുന്നു തൂങ്ങിയ സംഭവമടക്കം മുമ്പ് നടന്നിരുന്നു. ആദിവാസി യുവാവിന്‍െറ മരണത്തിനു കാരണം ചില ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തുന്ന മദ്യവില്‍പനയാണെന്നാരോപിച്ച് എ.ഐ.വൈ.എഫിന്‍െറ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഏഴേനാല്‍ ടൗണിലാണ് ഓട്ടോറിക്ഷകളിലുള്ള മദ്യവില്‍പനക്കെതിരെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story