Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2016 7:43 PM IST Updated On
date_range 24 Oct 2016 7:43 PM ISTഭക്ഷ്യസുരക്ഷ മുന്‍ഗണന പട്ടിക: തോട്ടം തൊഴിലാളികളും ആദിവാസികളും പുറത്ത്
text_fieldsbookmark_border
വൈത്തിരി: നിരവധി തവണ തെറ്റുകള്‍ തിരുത്തി ഒടുവില്‍ പ്രസിദ്ധീകരിച്ച റേഷന്‍ മുന്‍ഗണന കരടുപട്ടികയില്‍ തോട്ടം തൊഴിലാളികളും ആദിവാസികളുമില്ല. ഭൂവുടമകള്‍, പ്രവാസികള്‍, വ്യവസായികള്‍, വ്യാപാരികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ലിസ്റ്റില്‍ ഭൂരിഭാഗവും. വൈത്തിരി താലൂക്ക് സപൈ്ള ഓഫിസിന് കീഴിലുള്ള വിവിധ റേഷന്‍കടകളില്‍ ലഭിച്ച പട്ടികയില്‍ ഇത്തരത്തില്‍ വ്യാപക ക്രമക്കേടുകളുണ്ട്. വൈത്തിരി താലൂക്ക് സപൈ്ള ഓഫിസിന് കീഴിലെ റേഷന്‍ ഷോപ്പുകളുടെ പരിതിയില്‍ ഭൂരിഭാഗവും തോട്ടം തൊഴിലാളികളാണ്. പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന പ്രദേശമായിട്ടും അര്‍ഹരായ ഗുണഭോക്താക്കളില്‍ പലരും ബി.പി.എല്‍ ലിസ്റ്റില്‍നിന്നുപോലും പുറത്തായിരിക്കുകയാണ്. ഓരോ റേഷന്‍കടകളുടെയും പരിധിയില്‍ നിരവധി അനര്‍ഹരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചത് മുതല്‍ റേഷന്‍ കടകളിലും പഞ്ചായത്ത് ഓഫിസുകളിലും പരിശോധനക്കായി എത്തുന്നത് നിരവധി പേരാണ്. ഒരു ഏക്കറിന് മുകളില്‍ ഭൂമിയുള്ളവരും നാല് ചക്രവാഹനവും 1000 സ്ക്വയര്‍ഫീറ്റിന് മുകളില്‍ വീടുള്ള പലരും പ്രയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുകയും സ്വന്തമായി വീടില്ലാതെ എസ്റ്റേറ്റ് പാടികളിലും കുടിലുകളിലും കഴിയുന്നവര്‍ ഭൂരിഭാഗവും ലിസ്റ്റില്‍ പുറന്തള്ളപ്പെട്ടതിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് തയാറാക്കിയ സോഫ്റ്റ്വെയര്‍ അനുസരിച്ചാണ് പട്ടിക തയാറാക്കിയിരുന്നത്. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ഗുരുതര രോഗം ബാധിച്ചവര്‍, വിധവകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. എന്നാല്‍, കാന്‍സര്‍ പോലുള്ള മാരകരോഗമുള്ള പലരും ഇക്കാര്യം അപേക്ഷയില്‍ കാണിച്ചിരുന്നെങ്കിലും അത്തരക്കാരുടെ പോലും പ്രമാണ പരിശോധന ശരിയായ രീതിയില്‍ നടക്കാത്തതിനാല്‍ ഇവര്‍ ഒഴിവാക്കപ്പെട്ടതായാണ് ആരോപണം. അപേക്ഷയില്‍ കാര്‍ഡുടമകളില്‍ ചിലരെല്ലാം തങ്ങളുടെ സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് നല്‍കിയ തെറ്റായ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മുന്നാക്കാവസ്ഥയിലുള്ള പലരും പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. എന്‍.ഐ.സിയുടെ നേതൃത്വത്തില്‍ നടന്ന റേഷന്‍ കാര്‍ഡിന്‍െറ പുതുക്കല്‍ പ്രക്രിയയില്‍ കിടപ്പുരോഗികളായ ഗൃഹനാഥകളുടെ വീട്ടിലത്തെി ഫോട്ടോയെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇക്കാരണത്താല്‍ ഫോട്ടോയെടുക്കാനായി അതത് കേന്ദ്രത്തില്‍ എത്താതെ കാത്തിരുന്ന നിര്‍ധനരും ഇപ്പോള്‍ പട്ടികക്ക് പുറത്തായി. കേന്ദ്ര സര്‍ക്കാറിന്‍െറ മാനദണ്ഡമനുസരിച്ച് നിശ്ചയിച്ച മുന്‍ഗണന വിഭാഗത്തിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് ഹാജരാക്കാന്‍ പ്രത്യേക മുന്‍ഗണന പട്ടിക തയാറാക്കിയിട്ടുണ്ടങ്കിലും അത് മിക്ക കടകളിലും പരിശോധനക്കായി ലഭിച്ചിട്ടില്ല. ഗുണഭോക്തകള്‍ക്ക് പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ഈ മാസം 30നകം അതത് സപൈ്ള ഓഫിസര്‍ക്ക് സമര്‍പ്പിക്കാം. ഇതിന്‍െറ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കിയാവും പുതിയ പട്ടിക പ്രസിദ്ധീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story