Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകല്‍പറ്റയില്‍ അധിക...

കല്‍പറ്റയില്‍ അധിക പോളിങ് ബൂത്ത് അനുവദിച്ചു; ആകെ ബൂത്തുകള്‍ 471 ആയി

text_fields
bookmark_border
കല്‍പറ്റ: കല്‍പറ്റ നിയോജകമണ്ഡലത്തിലെ 118ാം നമ്പര്‍ പോളിങ് ബൂത്തില്‍ സമ്മതിദായകരുടെ എണ്ണം ഇലക്ഷന്‍ കമീഷന്‍ നിര്‍ദേശിക്കുന്ന 1750ല്‍ കൂടുതലായ സാഹചര്യത്തില്‍ ബൂത്ത് വിഭജിച്ച് പുതിയ ബൂത്ത് കൂടി അനുവദിച്ചു. 118 നമ്പര്‍ ബൂത്ത് മാനിവയല്‍ ഹരിശ്രീ ഗ്രന്ഥാലയത്തിലും, 118 എ ബൂത്ത് മാനിവയല്‍ ദേവകി നേത്യാര്‍ എന്നിവരുടെ കെട്ടിടത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. 118ല്‍ വീട്ട് നമ്പര്‍ 100 മുതല്‍ 400 വരെയും 118 എയില്‍ 400 എ മുതല്‍ 491 വരെയുമായിരിക്കും. ഇതോടെ ജില്ലയിലെ ആകെ പോളിങ് ബൂത്തുകളുടെ എണ്ണം 471 ആയി. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 184 പോളിങ് ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 146 ബൂത്തുകളും മാനന്തവാടി മണ്ഡലത്തില്‍ 141 ബൂത്തുകളുമാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story