Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2016 6:46 PM IST Updated On
date_range 19 March 2016 6:46 PM ISTപാമ്പ്ര പ്ളാന്‍േറഷന്‍ തൊഴിലാളി സമരം യു.ഡി.എഫിന് തലവേദനയാകും
text_fieldsbookmark_border
പനമരം: പൂതാടി പഞ്ചായത്തിലെ പാമ്പ്രയിലെ തൊഴിലാളി സമരം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തലവേദനയാകാന്‍ സാധ്യത. പഞ്ചായത്തില്‍ ഏറെ ചര്‍ച്ചാവിഷയമായ സമരം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇടതുപക്ഷത്തിന്‍െറ തീരുമാനം. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് ആദിവാസികളെയും മറ്റും ഉള്‍പ്പെടുത്തി വില്ളേജ് ഓഫിസ് മാര്‍ച്ചിന് സി.പി.എം നേതൃത്വം വഹിച്ചിരുന്നു. 1000 ഏക്കറിലേറെ വരുന്ന പാമ്പ്ര സര്‍ക്കാര്‍ പ്ളാന്‍േറഷനില്‍ തൊഴില്‍സമരം തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെയായി. തൊഴില്‍ അല്ളെങ്കില്‍ നഷ്ടപരിഹാരം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. തോട്ടത്തിലെ രണ്ടേക്കര്‍ വീതം വേലികെട്ടിത്തിരിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. വനംവകുപ്പോ കെ.എഫ്.ഡി.സി അധികാരികളോ ഇക്കാര്യത്തില്‍ ഒരു പരിഹാരശ്രമങ്ങള്‍ക്കും ഇതുവരെ ശ്രമിച്ചിട്ടില്ല. തോട്ടം യഥാര്‍ഥത്തില്‍ നാഥനില്ലാത്ത അവസ്ഥയിലാണ്. കാപ്പി, കുരുമുളക് എന്നിവയൊക്കെ വിളവെടുക്കുന്നത് തൊഴിലാളികള്‍തന്നെയാണ്. കോടികളുടെ മരങ്ങള്‍ക്കും സംരക്ഷണമില്ല. 150ഓളം തൊഴിലാളികളാണ് പാമ്പ്രയിലുള്ളത്. രാഷ്ട്രീയത്തിനതീതമായാണ് സമരം. എന്നാല്‍, ഭൂരിപക്ഷം തൊഴിലാളികളും ഇടത് അനുഭാവികളാണ്. വര്‍ഷങ്ങള്‍ നീണ്ടിട്ടും സമരം ഒത്തുതീര്‍പ്പാകാത്തതില്‍ ചില തൊഴിലാളികളെങ്കിലും ഇപ്പോള്‍ രാഷ്ട്രീയമായി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എം.എല്‍.എയും മറ്റും ഇടപെട്ടിരുന്നെങ്കില്‍ സമരം ഒത്തുതീര്‍പ്പാകുമായിരുന്നെന്നാണ് ചില തൊഴിലാളികള്‍ പറയുന്നത്. പാപ്ളശ്ശേരി, മരിയനാട്, തൊപ്പിപ്പാറ, പരപ്പനങ്ങാടി, വളാഞ്ചേരി എന്നിങ്ങനെ പാമ്പ്ര തോട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലങ്ങള്‍ നിരവധിയാണ്. തോട്ടം നടത്തിപ്പ് അവതാളത്തിലായതോടെ ഈ പ്രദേശങ്ങളൊക്കെ ഉറങ്ങിയ അവസ്ഥയിലാണ്. നിരവധി കച്ചവടസ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്നു. അതേസമയം, തോട്ടത്തിന്‍െറ മരിയനാട് ഭാഗത്ത് ആദിവാസികള്‍ കുടില്‍ കെട്ടി സമരം നടത്തുകയും സര്‍ക്കാര്‍ അവര്‍ക്ക് ആ ഭാഗം വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആവശ്യമായ രേഖകള്‍ ഇതുവരെ ആദിവാസികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ളെന്നാണ് സി.പി.എം നേതാവ് എ.വി. ജയന്‍ പറയുന്നത്. ഇക്കാര്യമുന്നയിച്ച് മുമ്പ് ആദിവാസികള്‍ ഇരുളം വില്ളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ബത്തേരി എം.എല്‍.എ ഇടപെട്ടിരുന്നെങ്കില്‍ ആദിവാസികള്‍ക്ക് രേഖകള്‍ ലഭിക്കുമായിരുന്നെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂതാടിയില്‍ പാമ്പ്ര പ്രധാന വിഷയമാക്കുമെന്നും ഇടതു നേതാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story