Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2016 6:46 PM IST Updated On
date_range 19 March 2016 6:46 PM ISTബിവറേജ് സമരം: ജില്ലാ ഭരണകൂടത്തിന്‍െറ നിലപാടില്‍ പ്രതിഷേധം ശക്തം
text_fieldsbookmark_border
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജ് ഒൗട്ട്ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് 53 ദിവസമായി ആദിവാസി സ്ത്രീകള്‍ നടത്തുന്ന സമരത്തെ കണ്ടില്ളെന്നുനടിക്കുന്ന ജില്ലാ ഭരണകൂടത്തിന്‍െറ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. അതേസമയം, സമരത്തിന് ജനകീയ പിന്തുണ ഏറിവരുന്നുണ്ട്. ഇതിന്‍െറ ഭാഗമായി പ്രമുഖ പ്രകൃതിചികിത്സകനായ ഡോ. ജേക്കബ് വടക്കന്‍ചേരി ശനിയാഴ്ച സമരപ്പന്തലിലത്തെി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏകദിന ഉപവാസസമരം നടത്തും. കഴിഞ്ഞ ദിവസം പ്രമുഖ ഗാന്ധിയനായ തായാട്ട് ബാലന്‍ ഉപവസിച്ചിരുന്നു. അതിനിടെ, സമരക്കാര്‍ സമരത്തിന്‍െറ രീതി മാറ്റിയിരിക്കുകയാണ്. ഇതുവരെ സമരപ്പന്തലില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുക മാത്രമായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം മുതല്‍ മദ്യം വാങ്ങാനത്തെുന്നവരെ ഉപദേശിച്ച് ബോധവത്കരണം നടത്തി മടക്കിവിടാനുള്ള രീതിയിലേക്കാണ് സമരം മാറ്റിയത്. തായാട്ട് ബാലന്‍െറ നേതൃത്വത്തിലാണ് ഈ രീതിയില്‍ സമരത്തെ മാറ്റിയത്. വരുംദിവസങ്ങളില്‍ മദ്യം വാങ്ങാനായി എത്തുന്നവരെ പൂര്‍ണമായും തടഞ്ഞ് ഒൗട്ട്ലറ്റ് ഉപരോധിക്കുന്ന തരത്തില്‍ സമരം ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ആദിവാസി അമ്മമാരും സമരസഹായസമിതിയും. അതിനിടെ, വിഷയത്തില്‍ കലക്ടര്‍ ഉടന്‍ ഇടപെടണമെന്ന ആവശ്യവും വിവിധ കോണുകളില്‍നിന്നുയര്‍ന്നിട്ടുണ്ട്. വള്ളിയൂര്‍ക്കാവ് ഉത്സവമായതിനാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാന്‍ ഇടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കലക്ടര്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story