Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2016 5:58 PM IST Updated On
date_range 17 March 2016 5:58 PM ISTകബനിയിലെ ജലമൂറ്റി കര്‍ണാടക
text_fieldsbookmark_border
പുല്‍പള്ളി: കബനി നദിയില്‍ ജലനിരപ്പ് താഴുന്നതിനിടയും പരമാവധി ജലം ഊറ്റിയെടുക്കാന്‍ കര്‍ണാടക പദ്ധതികള്‍ നടപ്പാക്കുന്നു. കബനിയില്‍ ചിലയിടങ്ങളില്‍ ഒഴികെ തീരെ വെള്ളമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് മരക്കടവിനക്കരെ മച്ചൂരില്‍ നിര്‍മിച്ച ജലസേചന പദ്ധതി ഈ അടുത്താണ് കര്‍ണാടക കമീഷന്‍ ചെയ്തത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന കബനി ജലപദ്ധതിയുടെ പമ്പ്ഹൗസ് ഈ ജലസേചന പദ്ധതിയുടെ നേര്‍ മറുകരയിലാണ്. കൂറ്റന്‍ പൈപ്പുകള്‍ പുഴയുടെ നടുഭാഗം വരെ എത്തിച്ചാണ് കര്‍ണാടക ജലപദ്ധതി ആരംഭിച്ചിരിക്കുന്നത്. പുഴയില്‍ ജല നിരപ്പ് താഴുന്നതിനിടയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തിച്ചുകൊടുക്കുകയാണ് കര്‍ണാടക. മച്ചൂരിലെ നിരവധി ഹെക്ടര്‍ സ്ഥലത്ത് ഈ വെള്ളം ഉപയോഗിച്ചാണ് ഇപ്പോള്‍ കൃഷി. ജലസേചനത്തിനായി കബനിയില്‍നിന്ന് തുള്ളി വെള്ളം കിട്ടാത്ത അവസ്ഥയില്‍ വയനാട് അതിര്‍ത്തി പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളടക്കം കൃഷിയിറക്കാനാവാത്ത നിലയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് കര്‍ണാടക മച്ചൂരില്‍ ജലസേചന പദ്ധതിക്ക് പ്രവൃത്തികള്‍ നടപ്പാക്കിയത്. അന്ന് കേരളത്തിന്‍െറ അടക്കം എതിര്‍പ്പുയര്‍ന്നിരുന്നു. ഈ പദ്ധതി വരുന്നതോടെ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമത്തെിക്കുന്ന കബനി പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് അന്നേ ആശങ്ക ഉയര്‍ന്നിരുന്നു. നിലവില്‍ ഒരേസമയം രണ്ട് പദ്ധതികള്‍ക്കും എടുക്കാനാവശ്യമായ വെള്ളം പുഴയിലില്ലാത്ത സ്ഥിതിയാണ്. കൂറ്റന്‍ പൈപ്പുകള്‍ ഉപയോഗിച്ചാണ് കര്‍ണാടക പുഴയില്‍ നിന്നും വെള്ളം അടിച്ചുകയറ്റി കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത്. മച്ചൂര്‍ പദ്ധതിക്കു പുറമെ കബനിയില്‍ പലയിടത്തായി മറ്റു ചില പദ്ധതികള്‍കൂടി ആരംഭിക്കാന്‍ കര്‍ണാട നീക്കം ആരംഭിച്ചിട്ടുണ്ട്. ബീച്ചനഹള്ളി, താരക അണക്കെട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കി കര്‍ണാടക വന്‍തോതില്‍ വെള്ളം സംഭരിച്ചുവെക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story