Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2016 7:57 PM IST Updated On
date_range 13 March 2016 7:57 PM ISTമേപ്പാടിയില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും വ്യാപകം
text_fieldsbookmark_border
മേപ്പാടി: അനധികൃത മദ്യവില്‍പന തകൃതിയായി നടക്കുന്നതിന് പുറമെ നിരോധിത പുകയില ഉല്‍പന്നങ്ങളും കഞ്ചാവും മേപ്പാടിയില്‍ സുലഭം. ഇവയെല്ലാം ഇവിടെ എത്തിക്കുകയും ഏജന്‍റുമാര്‍ മുഖേന വില്‍പന നടത്തുകയും ചെയ്യുന്ന മാഫിയതന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇത് തടയാനുള്ള ഫലപ്രദമായ ഒരു നടപടിയുമുണ്ടാവുന്നില്ല. വിദ്യാര്‍ഥികളടക്കം കഞ്ചാവിനടിമകളായിക്കൊണ്ടിരിക്കുമ്പോഴും തടയേണ്ടവര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ല. കഞ്ചാവ് ഉപയോഗിച്ചശേഷം ക്ളാസിലത്തെുന്ന കുട്ടികളുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. നിരോധിത പുകയില ഉല്‍പന്നങ്ങളും പാന്‍മസാലയും ടൗണില്‍ യഥേഷ്ടം ലഭിക്കും. വില കൂടുതല്‍ നല്‍കിയാല്‍മതി അവ രഹസ്യമായി കൈകളിലത്തെും. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൊണ്ടുവന്ന് രഹസ്യമായി വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ ടൗണിലുണ്ട്. പഞ്ചായത്തിന്‍െറ നിരോധമെല്ലാം പ്രഹസനമായിരുന്നുവെന്നതാണ് മുന്‍വര്‍ഷങ്ങളിലെ അനുഭവം. പാന്‍മസാല പരസ്യമായി വില്‍ക്കുന്നത് തടയാന്‍ അധികൃതര്‍ ഒന്നും ചെയ്തിട്ടില്ല. ആരോഗ്യവകുപ്പധികൃതര്‍ തുടക്കത്തില്‍ ശൂരത്വം കാണിച്ചെങ്കിലും പിന്നീട് സമര്‍ഥമായി കണ്ണടക്കുകയായിരുന്നു. മദ്യം, കഞ്ചാവ്, മറ്റു ലഹരിവസ്തുക്കള്‍ എന്നിവക്കെതിരെ തങ്ങള്‍ എടുക്കുന്ന നടപടികള്‍ കോടതിയിലത്തെുമ്പോള്‍ ഒന്നുമല്ലാതായി പോകുന്നുവെന്നതാണ് അവരുടെ വാദം. ബില്ലുണ്ടെങ്കില്‍ മൂന്നു ലിറ്റര്‍ മദ്യം കൈവശം സൂക്ഷിക്കാം എന്ന ചട്ടം നിലനില്‍ക്കുമ്പോള്‍ തങ്ങള്‍ എടുക്കുന്ന നടപടികള്‍ ഫലപ്രദമല്ളെന്നാണവരുടെ നിലപാട്. പിടിക്കപ്പെടുന്നവരുടെ കൈയില്‍ മൂന്നു ലിറ്ററില്‍ കൂടുതല്‍ മദ്യമുണ്ടാകാറില്ളെന്ന് അവര്‍ പറയുന്നു. പിടിച്ച് കേസെടുത്താലും കോടതിയില്‍നിന്ന് ജാമ്യംനേടി പുറത്തിറങ്ങും. വീണ്ടും പഴയത് ആവര്‍ത്തിക്കും. ഒരു കിലോക്ക് 100 ഗ്രാം കുറവാണ് കൈവശമെങ്കില്‍ കഞ്ചാവ് പിടിച്ചിട്ടും കാര്യമില്ളെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. കോടതിയില്‍നിന്ന് അവര്‍ ജാമ്യംനേടി സമര്‍ഥമായി പുറത്തിറങ്ങുമെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാവുക മാത്രമേ പ്രതിവിധിയുള്ളൂവെന്നാണ് അധികൃതരുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story