Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആദിവാസി ഊരുകള്‍...

ആദിവാസി ഊരുകള്‍ മദ്യത്തിന്‍െറ പിടിയില്‍

text_fields
bookmark_border
കല്‍പറ്റ: മദ്യവര്‍ജന നയം ആദിവാസികളെ രക്ഷിക്കുകയില്ളെന്ന് ഉറപ്പ്. മദ്യലഭ്യതയുടെ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി കുടിച്ച് പൂസാവുന്ന ആദിവാസി യുവാക്കള്‍ ജില്ലയുടെ ശാപമാവുകയാണ്. എല്ലാ ബോധവത്കരണ ശ്രമങ്ങളും അമ്പേ പരാജയപ്പെട്ട ആദിവാസി ഊരുകള്‍ മദ്യഉപഭോഗത്തിന്‍െറ വലിയ കേന്ദ്രങ്ങളായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജില്ലയിലെ ആദിവാസി ഊരുകള്‍ പൂര്‍ണമായി മദ്യത്തിന്‍െറ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം മദ്യലഹരിക്കടിമകളാവുന്നതിന്‍െറ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇവിടെനിന്ന് വരുന്നത്. ജില്ലയിലെ വിതരണശാലകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂവില്‍ നല്ളൊരു ശതമാനവും ആദിവാസി യുവാക്കളായിരിക്കും. ദിനേന ഒൗട്ട്ലറ്റുകളിലേക്കത്തൊന്‍ സാധിക്കാത്ത ഊരുകള്‍ക്ക് ‘സേവനം’ ചെയ്യാന്‍ പുറത്തുനിന്നുള്ളവരുമുണ്ട്. പല ഊരുകളിലേക്കും ഓട്ടോയില്‍ മദ്യമത്തെിക്കുന്ന സംഘം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനന്തവാടി ഒൗട്ട്ലറ്റിനുമുന്നില്‍ മാത്രം ഇത്തരത്തില്‍ 30ഓളം ഓട്ടോകള്‍ ‘സര്‍വിസ്’ നടത്തുന്നുണ്ടത്രേ. ബിവറേജസ് വില്‍പനശാലകളില്‍നിന്ന് വാങ്ങിയ മദ്യം കൂടിയ വിലക്കാണ് ഇവര്‍ ഊരുകളിലും കോളനികളിലും വിതരണം ചെയ്യുന്നത്. വിലകൂടിയാലും ആവശ്യക്കാര്‍ നിരവധിയാണത്രേ. പക്ഷേ ഇത്തരം അനധികൃത നീക്കങ്ങള്‍ പൊലീസ് കാണുന്നില്ല. ആഘോഷദിവസങ്ങളില്‍ മദ്യം അനിവാര്യഘടകമാണിന്ന് ഊരുകളില്‍. കല്യാണം, മരണം എന്നിവയോടനുബന്ധിച്ചും മദ്യം ഒഴുകുകയാണ്. മദ്യപന്മാരായ ആദിവാസി യുവാക്കളടക്കം മാരകരോഗത്തിന്‍െറ പിടിയിലാണിന്ന്. പലപ്പോഴും ഭക്ഷണത്തേക്കാള്‍ മദ്യം സേവിക്കുന്നവരാണ് കൂടുതലും. ഭക്ഷണത്തിന്‍െറ കാര്യത്തില്‍ ചിട്ടയില്ലാത്തതും അമിതമായി മദ്യപിക്കുന്നതും യുവാക്കളടക്കമുള്ളവരുടെ ആരോഗ്യസ്ഥിതി അപകടത്തിലാക്കിയിട്ടുണ്ടെന്ന് ഡോ. സന്തോഷ്കുമാര്‍ പറഞ്ഞു. മദ്യവും മറ്റ് ലഹരിവസ്തുക്കളും വഴി മാരകരോഗങ്ങള്‍ ആദിവാസികളുടെ ജീവിതത്തെ കാര്‍ന്നുതിന്നുകയാണ്. കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവരും ഇക്കൂട്ടത്തിലുണ്ട്. മദ്യപിച്ച് ഊരുകളിലത്തെുന്ന ഇവര്‍ സ്ത്രീകളെ മാരകമായി അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതും വ്യാപകമാണ്. ഇതുവഴി കുട്ടികളുടെ ജീവിതവും അവതാളത്തിലാവുന്നു. മദ്യാസക്തി കൂടിയതോടെ ആദിവാസികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചിരിക്കുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെടുന്നവരില്‍ മദ്യത്തിന്‍െറ ഉപഭോഗം അതിശക്തമാണെന്നതാണ് യാഥാര്‍ഥ്യം. പൊതുവെ ഭക്ഷണം കുറച്ചുമാത്രം കഴിക്കുന്ന ആദിവാസികള്‍ മദ്യ ഉപയോഗം അമിതമാവുക കൂടി ചെയ്യുന്നതോടെ ഭക്ഷണത്തോട് വിടപറയുകയും അതുവഴി രോഗങ്ങളിലേക്ക് വേഗം കടന്നുചെല്ലുകയും ചെയ്യുന്നു. മദ്യലഭ്യത കുറക്കാതെ ആദിവാസികളെ ഈ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് രക്ഷിക്കാനാവില്ല. സന്നദ്ധസംഘടനകളുടെ മദ്യവിരുദ്ധ ബോധവത്കരണ പരിപാടികള്‍ തീരെ ഏശുന്നില്ളെന്ന് നീതിവേദി പ്രവര്‍ത്തകന്‍ രാജഗോപാല്‍ പറഞ്ഞു. മാത്രമല്ല ദൈനംദിനം മദ്യ ഉപഭോഗത്തിന്‍െറ തോത് വര്‍ധിക്കുകയാണ്. പലപ്പോഴും ലഹരിവിരുദ്ധ പരിപാടികളോട് സഹകരിക്കാന്‍ യുവാക്കള്‍ സന്നദ്ധമാവുന്നില്ല. വീടുകളിലത്തെുന്ന സന്നദ്ധപ്രവര്‍ത്തകരെ മദ്യപിച്ച യുവാക്കള്‍ ആട്ടിയകറ്റുന്ന അവസ്ഥയുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരുടെ ഒരു കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ജനമൈത്രി പൊലീസിന്‍െറ സഹായത്തോടെ ഊരുകളില്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടിയെങ്കിലും പുരുഷന്മാരുടെ പങ്കാളിത്തം വട്ടപ്പൂജ്യമായിരുന്നു. ഏതാനും സ്ത്രീകള്‍ മാത്രമാണ് ഇത്തരം യോഗങ്ങളില്‍പോലും പങ്കെടുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story