Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2016 5:25 PM IST Updated On
date_range 22 July 2016 5:25 PM ISTമഴ കനത്തു; മംഗലശ്ശേരിമലയിലെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
text_fieldsbookmark_border
വെള്ളമുണ്ട: മഴ കനത്തതോടെ മംഗലശ്ശേരിമലയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്കുള്ള യാത്ര ദുരിതം. കാല്‍നടയാത്രക്ക് പോലും സൗകര്യപ്രദമായ വഴിയില്ലാത്തതാണ് കുട്ടികളെ പ്രയാസത്തിലാക്കുന്നത്. വനത്താല്‍ ചുറ്റപ്പെട്ട മലമുകളില്‍നിന്നും കാടുമൂടിയ ഇടവഴിയിലൂടെ വേണം സ്കൂളിലത്തൊന്‍. വന്യമൃഗങ്ങളെയും കാറ്റിനേയും പ്രതിരോധിച്ച് അട്ട നിറഞ്ഞ വനത്തിലൂടെ വളരെ ദുരിതംപേറിയാണ് പിഞ്ചുകുഞ്ഞുങ്ങളടക്കം സ്കൂളിലത്തെുന്നത്. കോളനിയില്‍നിന്നും താഴേക്ക് വരുന്നതിനുള്ള ഏക മണ്‍റോഡ് ചളി നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. റോഡിനുകുറുകെ പല ഭാഗത്തും മലമുകളില്‍നിന്നുള്ള വെള്ളച്ചാട്ടം വന്ന് പതിക്കുന്നതിനാല്‍ റോഡ് മുറിച്ചുകടക്കാനും പ്രയാസമാണ്. സ്കൂളിലത്തൊനുള്ള ഏക പാലവും ചളിനിറഞ്ഞ് കിടക്കുന്നു. ഇതോടെ വനത്തിനകത്തുകൂടെ നടന്നുവേണം സ്കൂളിലത്തൊന്‍. ഇതുകാരണം നല്ല മഴയുള്ള ദിവസങ്ങളില്‍ പലപ്പോഴും കുട്ടികളില്‍ നല്ളൊരു ശതമാനവും സ്കൂളിലത്തൊറില്ല. വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള സ്കൂളിന്‍െറ പ്രവര്‍ത്തനത്തിനും ഇത് തടസ്സമാവുന്നുണ്ട്. മലമുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ ദുരിതം അധികൃതരും കണ്ടില്ളെന്ന് നടിക്കുകയാണ്. ആദിവാസി വിദ്യാര്‍ഥികളെ സ്കൂളിലത്തെിക്കുന്നതിന് ഗോത്ര സാരഥി പദ്ധതിയില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വനത്തിനകത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്നില്ല. ആദിവാസി പാക്കേജിന്‍െറ പേരില്‍ അനുവദിക്കുന്ന കോടികള്‍ ശാസ്ത്രീയമല്ലാത്ത രീതിയില്‍ ഇന്‍റര്‍ലോക്ക് പാകിയും മറ്റും ഒരുവശത്ത് ധൂര്‍ത്തടിക്കുമ്പോള്‍ നടന്നുപോകാന്‍ പോലും റോഡില്ലാതെ ആദിവാസികള്‍ ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story