Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 5:08 PM IST Updated On
date_range 14 July 2016 5:08 PM ISTകൈവരി തകര്‍ന്ന പാലം അപകടാവസ്ഥയില്‍
text_fieldsbookmark_border
വെള്ളമുണ്ട: മാനന്തവാടി -കല്ളോടി -മക്കിയാട് റോഡിലെ കൈവരി തകര്‍ന്ന പാലം അപകടാവസ്ഥയില്‍. ദിനേന ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാതയിലാണ് അപകടം പതിയിരിക്കുന്ന ഈ പാലം സ്ഥിതിചെയ്യുന്നത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളിലാടി അങ്ങാടിയോടു തൊട്ടടുത്ത വലിയ വളവിലാണ് ഇരുവശങ്ങളിലെയും കൈവരി തകര്‍ന്നുനില്‍ക്കുന്ന പാലം. മാനന്തവാടിയിലേക്കും കുറ്റ്യാടി, കോഴിക്കോട്, ആനക്കാംപൊയില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്ന ഈ പാതയിലൂടെ സമയലാഭവും ദൂരക്കുറവുംമൂലം കോഴിക്കോട് ജില്ലയിലേക്ക് പോകുന്ന വാഹനങ്ങള്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് ഈ വഴിയാണ്. എത്രയും പെട്ടെന്ന് കൈവരി പണിത് പാലവും റോഡും സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story