Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2016 4:35 PM IST Updated On
date_range 13 July 2016 4:35 PM ISTകെട്ടിടം തകരാനിടയാക്കിയത് അശാസ്ത്രീയ നിര്‍മാണം
text_fieldsbookmark_border
കല്‍പറ്റ: വയനാട്ടില്‍ അശാസ്ത്രീയമായ കെട്ടിട നിര്‍മാണങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളിലേക്ക് സൂചന നല്‍കിയാണ് കല്‍പറ്റ നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്നുവീണത്. നേരത്തേ, വയനാടിന്‍െറ പ്രത്യേക സാഹചര്യത്തില്‍ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണങ്ങളേര്‍പ്പടുത്തി ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് കോടതിയെ സമീപിച്ച് നിര്‍വീര്യമാക്കിയ റിയല്‍ എസ്റ്റേറ്റ് മാഫിയ ജില്ലയില്‍ ഉടനീളം ബഹുനില കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്ന തിരക്കിലാണ്. കല്‍പറ്റയില്‍ കെട്ടിടം തകര്‍ന്നുവീണതിനു കാരണം അപകടകരമായ ചരിവില്‍ അശാസ്ത്രീയമായി കെട്ടിടം നിര്‍മിച്ചതുകൊണ്ടാണെന്നും മതിയായ അടിത്തറ ഒരുക്കിയില്ളെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ചരിവില്‍ കെട്ടിട നിര്‍മാണത്തിനായി മണ്ണെടുത്തത് മഴക്കാലമാരംഭിച്ചതോടെ വന്‍തോതിലുള്ള മണ്ണിടിച്ചിലിന് കാരണമാവുകയായിരുന്നു. അടിത്തറയിലെ മണ്ണിടിഞ്ഞാണ് കെട്ടിടം ചരിഞ്ഞത്. അടിത്തറ പുറത്തുകാണുന്ന വിധത്തിലാണിപ്പോള്‍. കെട്ടിടം ഇടിഞ്ഞ് കെ.എസ്.ആര്‍.ടി.സി ഗാരേജിനു സമീപത്തുള്ള തോട് നികന്ന നിലയിലാണ്. ഇതോടെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു. മരം വീണ് തകര്‍ന്ന കെ.എസ്.ആര്‍.ടി.സി. ബസിന് ഒന്നര ലക്ഷം രൂപയുടെ കേടുപാടു സംഭവിച്ചതായി കാണിച്ച് അധികൃതര്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. നഷ്ടപരിഹാരം അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. ദേശീയപാതയക്കരികില്‍ കുത്തനെയുള്ള ചരുവില്‍ കെട്ടിട നിര്‍മാണം ആരംഭിച്ച സമയത്ത് ഇതിനെതിരേ ആക്ഷേപം ഉയര്‍ന്നിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ രീതിയില്‍ ദേശീയപാതയുടെ ഓരത്തു മുഴുവന്‍ കെട്ടിടങ്ങള്‍ ഉയരുന്നുണ്ട്. പെരുന്തട്ടയില്‍ ഈ രീതിയില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ട്. കല്‍പറ്റയില്‍െ തകര്‍ന്ന കെട്ടിടത്തിന്‍െറ പ്ളാനിനും സ്കെച്ചിനും കല്‍പറ്റ മുനിസിപ്പാലിറ്റി അനുമതി നല്‍കിയിരുന്നതായി ചെയര്‍പേഴ്സന്‍ ബിന്ദു ജോസ് പറഞ്ഞു. ഫൗണ്ടേഷനിലെ തകരാറാണ് കെട്ടിടം തകരാന്‍ വഴിയൊരുക്കിയതെന്ന് മുനിസിപ്പല്‍ എന്‍ജിനീയര്‍ ലയണല്‍ സ്ഫടികം പറഞ്ഞു. പ്ളാന്‍ പാസായശേഷം നിര്‍മാണം പൂര്‍ത്തിയായാല്‍ നമ്പര്‍ ഇടുന്നതിന് മുന്നോടിയായാണ് കെട്ടിടം പരിശോധിക്കാറ്. നിര്‍മാണത്തിലിരിക്കുന്ന ഘട്ടത്തില്‍ കെട്ടിടം തകരുമ്പോള്‍ ലൈസന്‍സിക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ മുനിസിപ്പല്‍ അധികൃതര്‍ക്കെതിരെയും കരാറുകാരനെതിരെയും നടപടി വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍പറ്റ പുത്തൂര്‍വയല്‍ സ്വദേശിയായ ഹരിദാസ് എന്നയാളുടേതാണ് കെട്ടിടമെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടം ഇടിഞ്ഞ സംഭവം കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം കൈപ്പറ്റാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എടുത്ത നിലപാട് ശരിവെക്കുന്നതാണ് കല്‍പറ്റയിലുണ്ടായ കെട്ടിടാപകടമെന്ന് ജനതാദള്‍ ലെഫ്റ്റ് ജില്ലാ കണ്‍വീനര്‍ ബി. രാധാകൃഷ്ണ പിള്ള ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കോടതി എടുത്ത തീരുമാനം പുന$പരിശോധിക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story