Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2016 3:50 PM IST Updated On
date_range 10 July 2016 3:50 PM ISTവാനരപ്പടയെ ‘നാടുകടത്താന്‍’ പുതുപദ്ധതി
text_fieldsbookmark_border
കല്‍പറ്റ: കല്‍പറ്റയിലെ കുരങ്ങുശല്യത്തിന് തടയിടാന്‍ സര്‍ക്കാറിന്‍െറ പരീക്ഷണയജ്ഞം. മുനിസിപ്പല്‍ പരിധിയിലെ കുരങ്ങുകളെ പിടികൂടി ുനരധിവസിപ്പിക്കുന്നതിന് ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു ലക്ഷ്യത്തിലത്തെിയാല്‍ പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കല്‍പറ്റ മുനിസിപ്പാലിറ്റിയിലും മുട്ടില്‍, വൈത്തിരി, വെങ്ങപ്പള്ളി തുടങ്ങിയ സമീപ പഞ്ചായത്തുകളിലും കുരങ്ങുശല്യം രൂക്ഷമാണ്. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടാക്കുന്നതിനു പുറമെ സൈ്വരജീവിതത്തിനും ഇവ വലിയഭീഷണി ഉയര്‍ത്തുന്നുണ്ട്. കല്‍പറ്റ നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ജില്ലയുടെ ഭരണ സിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലുമടക്കം കുരങ്ങുകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പുനരധിവാസ പദ്ധതിക്ക് തുക നീക്കിവെക്കുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്ത് ഈ കുരങ്ങുകളെ മാറ്റിപ്പാര്‍പ്പിക്കുകയെന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ‘വളരെ ഗുണപരമായ നീക്കമാണിത്. ഭക്ഷണം തേടി കാട്ടില്‍നിന്ന് നാട്ടിലത്തെിയ ശല്യക്കാരായ കുരങ്ങുകളെ പുനരധിവസിപ്പിക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞേക്കും. ഭക്ഷ്യമാലിന്യങ്ങള്‍ അലക്ഷ്യമായി ഇടുന്നതാണ് ഈ കുരങ്ങുകളെ നാട്ടിലേക്ക് ആകര്‍ഷിക്കുന്നത്’ -വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്കുമാര്‍ പറഞ്ഞു. കല്‍പറ്റ നഗര പരിസരങ്ങളില്‍ മാത്രം രണ്ടായിരത്തോളം കുരങ്ങന്മാരുണ്ടെന്നാണ് കണക്ക്. നാട്ടുകാരും വനപാലകരും ചേര്‍ന്ന് പലതവണ കുരങ്ങുകളെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ തയാറാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലത്തെിയില്ല. കെണിവെച്ചു പിടിച്ച കുരങ്ങുകളെ കാട്ടില്‍കൊണ്ടുപോയി വിട്ടിരുന്നെങ്കിലും വാനരശല്യത്തിന് ഒട്ടും കുറവുണ്ടായില്ല. കോടതി പരിസരം, കൈരളിനഗര്‍, എമിലി, ഗൂഡലായി, ചുഴലി, റാട്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ കുരങ്ങുശല്യം രൂക്ഷമാണ്. വാനരശല്യത്തിന് പരിഹാരം കാണാന്‍ കല്‍പറ്റ കോടതിപോലും അധികൃതര്‍ക്ക് നേരത്തേ, നിര്‍ദേശം നല്‍കിയിരുന്നു. അടുക്കള പച്ചക്കറിത്തോട്ടമടക്കമുള്ള കൃഷികള്‍ കൂട്ടത്തോടെ വാനരന്മാരത്തെി നശിപ്പിക്കുക പതിവായി മാറി. ഗൂഡലായി പരിസരത്ത് കടകളില്‍ കയറി സാധനങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയതോടെ കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. എമിലി പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ വാനരശല്യ നിവാരണ സമിതിവരെ രൂപവത്കരിച്ച് പ്രക്ഷോഭം ശക്തമാക്കിയിരുന്നു. വനത്തോടു ചേര്‍ന്ന റിസോര്‍ട്ടുകളില്‍നിന്ന് ഹോംസ്റ്റേകളില്‍നിന്നുമൊക്കെ വലിച്ചെറിയുന്ന ഭക്ഷണമാലിന്യങ്ങള്‍ തേടി കാടിനുള്ളില്‍നിന്നു പുറത്തുവരുന്ന വാനരന്മാരാണ് പിന്നീട് നാട്ടില്‍ സ്ഥിരമാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ മാലിന്യസംസ്കരണത്തിന് കര്‍ശന നിര്‍ദേശം നല്‍കിയില്ളെങ്കില്‍ വാനരന്മാര്‍ നാട്ടിലിറങ്ങുന്നത് തടയാനാകില്ളെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. കുരങ്ങുശല്യം തടയാന്‍ ബജറ്റില്‍ തുക വകയിരുത്തി പുതിയ പദ്ധതി ആവിഷ്കരിക്കുന്നത് ഏറെ സ്വാഗതാര്‍ഹമെന്ന് കല്‍പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദുജോസ് പറഞ്ഞു. അതോടൊപ്പം നഗരത്തിന്‍െറ മുക്കുമൂലകളില്‍ മാലിന്യം വലിച്ചെറിയുന്നതിന് തടയിടാന്‍ പൊലീസും വനംവകുപ്പും അടക്കമുള്ളവരുടെ സഹായം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story