Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2016 2:13 PM IST Updated On
date_range 26 Jan 2016 2:13 PM ISTകാട്ടുതീ ഫയര്‍ലൈന്‍ ഒരുങ്ങുന്നു; വാച്ചര്‍മാരെ നിയമിച്ചു
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: ഉണങ്ങി ദ്രവിച്ച മുളങ്കൂട്ടങ്ങള്‍ ആശങ്കയുയര്‍ത്തുന്ന വയനാടന്‍ കാടുകളില്‍ കാട്ടുതീ പ്രതിരോധിക്കാന്‍ വനംവകുപ്പ് നടപടിതുടങ്ങി. വനാതിര്‍ത്തികളിലും വനമേഖലയിലൂടെ കടന്നുപോകുന്ന പാതയോരങ്ങളിലും ഫയര്‍ലൈന്‍ നിര്‍മാണം പുരോഗമിക്കുകയാണ്. പുതുതായി 100ലധികം താല്‍ക്കാലിക വാച്ചര്‍മാരെയും നിയമിച്ചിട്ടുണ്ട്. 2012ല്‍ പല ഘട്ടങ്ങളിലായി ആളിപ്പടര്‍ന്ന തീ വയനാടന്‍ വനസമ്പത്തിന് ഗുരുതര ക്ഷതമേല്‍പിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ സ്വാഭാവികമായ കാട്ടുതീ അല്ളെന്നും ആസൂത്രിതമായി വനം കത്തിച്ചതാണെന്നും ശക്തമായ ആരോപണമുയര്‍ന്നിരുന്നു. പക്ഷേ, വനംവകുപ്പും ക്രൈംബ്രാഞ്ചും മൂന്നു വര്‍ഷമായി തുടരുന്ന അന്വേഷണം എവിടെയുമത്തെിയിട്ടില്ല. തദ്ദേശീയരായ ആളുകളെ ഒപ്പംകൂട്ടി വനത്തിന് സുരക്ഷയൊരുക്കാനാണ് ഇത്തവണ വനംവകുപ്പിന്‍െറ ശ്രമം. നാട്ടിന്‍പുറങ്ങളും സ്കൂളുകളും കോളനികളും കേന്ദ്രീകരിച്ച് വ്യാപകമായ ബോധവത്കരണ ക്യാമ്പുകള്‍ നടന്നുവരുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറക്കാനും കടുവാഭീഷണിയടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധം തണുപ്പിച്ച് ജൈവസംരക്ഷണത്തിന് ഒപ്പം കൂട്ടാനുമാണ് വനപാലകരുടെ നീക്കം. വനസംരക്ഷണസമിതികളുടെ സഹായവും തേടിയിട്ടുണ്ട്. 544 ച.കി.മീ. വിസ്തൃതിയുള്ള വയനാട് വന്യജീവി കേന്ദ്രത്തിന്‍െറ എല്ലാ ഭാഗങ്ങളിലും ഉണങ്ങിദ്രവിച്ച മുളങ്കൂട്ടങ്ങളുണ്ട്. എവിടെയെങ്കിലും ഒരു തീപ്പൊരി വീണാല്‍ കാടാകെ കത്തുന്ന നിലയിലാണ്. വയനാടന്‍ കാടുകളോട് ചേര്‍ന്നുകിടക്കുന്ന ബന്ദിപ്പൂര്‍, മുതുമല, നാഗര്‍ഹോള വനമേഖലകളില്‍ കാട്ടുതീ പതിവാണ്. ഇതാണ് വനമേധാവികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ വ്യാപകമായി ലഭിച്ച വേനല്‍മഴയാണ് തുണയായത്. ജനുവരി അവസാനമാവുമ്പോഴേക്കും വയനാട്ടിലും ചൂടു കൂടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story