Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2016 6:05 PM IST Updated On
date_range 4 Feb 2016 6:05 PM ISTആസ്വാദകരെ തേടിപ്പോകുന്നു; ഈ സഞ്ചരിക്കുന്ന ചിത്രശാല
text_fieldsbookmark_border
കല്‍പറ്റ: നിങ്ങള്‍ എവിടെയായിരുന്നാലും ചിത്രകലാസ്വാദകനാണോ, എങ്കില്‍ നിങ്ങളെ തേടി നിങ്ങളുള്ളിടത്ത് ഈ സഞ്ചരിക്കുന്ന ചിത്രശാല എത്തും. ലളിതകലാ അക്കാദമി ഒരുക്കിയ സഞ്ചരിക്കുന്ന ചിത്രശാലയാണ് ജില്ലയില്‍ പര്യടനം നടത്തിയത്. ഗുഹാചിത്രങ്ങളില്‍ തുടങ്ങി പാരമ്പര്യഘട്ടവും ആധുനികഘട്ടവും പിന്നിട്ട് സമകാലീനതയിലത്തെിനില്‍ക്കുന്ന കലാപൈതൃകമാണ് കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയിലുള്ളത്. ചുമരില്‍ ഒരു ചിത്രം എന്ന സന്ദേശവുമായാണ് സഞ്ചരിക്കുന്ന ചിത്രശാല നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും പ്രദര്‍ശനം നടത്തുന്നത്. ആര്‍ട്ട് ഗാലറികളെന്തെന്നോ അവ എന്തിനാണെന്നോ അറിയാത്ത സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആസ്വാദകരെ കണ്ടത്തൊനും പ്രാദേശിക കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കി പങ്കാളിത്തം ഉറപ്പുവരുത്താനും ചിത്രശാലയിലൂടെ ലക്ഷ്യമിടുന്നു. ആസ്വാദകര്‍ ചിത്രം കാണാന്‍ ഗാലറികളിലത്തെിയില്ളെങ്കില്‍ ഗാലറികള്‍ ആസ്വാദകരെ തേടിപ്പോകുകയെന്ന നൂതനാശയമാണ് പിന്നില്‍. വയനാട്ടിലെ എടയ്ക്കല്‍, ഇടുക്കിയിലെ മറയൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുഹാചിത്രങ്ങള്‍, മധ്യകേരളത്തില്‍നിന്ന് മഹാശിലായുഗ കാലഘട്ടത്തില്‍ ലഭിച്ച നന്നങ്ങാടികള്‍, തൊപ്പിക്കല്ല്, കുടക്കല്ല് തുടങ്ങിയവയുടെയും ജൈനസന്യാസിമാരും മറ്റും തപസിരുന്നിരുന്നതെന്ന് സങ്കല്‍പിക്കപ്പെടുന്ന മുനിയറകളുടെയും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. മ്യൂറല്‍, 15ാം നൂറ്റാണ്ടില്‍ താളിയോലകളില്‍ വരച്ചു തയാറാക്കിയ ചിത്രരാമായണത്തിന്‍െറ രേഖാചിത്രങ്ങള്‍, രാജാരവിവര്‍മ, കെ.സി.എസ്. പണിക്കര്‍, വി.എസ്. വല്യത്താന്‍, ഡോ. എ.ആര്‍. പണിക്കര്‍, കെ.ജി. സുബ്രഹ്മണ്യന്‍, കെ. പത്മിനി, എം. രാമചന്ദ്രന്‍, സി.എന്‍. കരുണാകരന്‍, സുരേന്ദ്രന്‍ നായര്‍, കാനായി കുഞ്ഞിരാമന്‍, കെ.പി. കൃഷ്ണകുമാര്‍, എന്‍.എന്‍. റിംസണ്‍, ബാലന്‍ നമ്പ്യാര്‍, ദത്തന്‍, വരിക്കാശ്ശേരി കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരുടെ സൃഷ്ടികള്‍ ഉള്‍പ്പെടെ 42 ഓളം ചിത്രങ്ങളും നാലോളം ശില്‍പങ്ങളും പ്രദര്‍ശനത്തിലുണ്ട്. അക്കാദമി പ്രസിദ്ധീകരിച്ച ചിത്രകലാ സംബന്ധിയായ പുസ്തകങ്ങളുടെ വില്‍പനയുമുണ്ട്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പില്‍ ജില്ലയിലെ 30 ഓളം കലാകാരന്മാര്‍ പങ്കെടുത്തു. പ്രയാണം 12 ജില്ലകള്‍ പിന്നിട്ടപ്പോള്‍ 12,000ത്തോളം പേര്‍ സന്ദര്‍ശിച്ചു. ജില്ലാതല പ്രദര്‍ശനോദ്ഘാടനം എ.ഡി.എം പി.വി. ഗംഗാധരന്‍ നിര്‍വഹിച്ചു. ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. സണ്ണി മാനന്തവാടി, സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരത്തുനിന്ന് ജനുവരി 20ന് പ്രയാണമാരംഭിച്ച ചിത്രശാല ഫെബ്രുവരി അഞ്ചിന് കാസര്‍കോട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story