Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2016 5:12 PM IST Updated On
date_range 23 Dec 2016 5:12 PM ISTഅടുക്കളയില്‍നിന്ന് അക്കൗണ്ടിലേക്ക് കുടുംബശ്രീ
text_fieldsbookmark_border
കല്‍പറ്റ: ഡിജിറ്റല്‍ ഇന്ത്യയുടെ കറന്‍സിരഹിത കേരള പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകൂടം നടപ്പാക്കുന്ന കാഷ്ലെസ് ഡിജിറ്റല്‍ വയനാട് പദ്ധതിയില്‍ കുടുംബശ്രീ പ്രധാന പങ്കുവഹിക്കും. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വികാസ്പീഡിയയുമായി സഹകരിച്ചാണ് കുടുംബശ്രീ ഡിജിറ്റല്‍ യജ്ഞത്തില്‍ പങ്കാളിയാകുന്നത്. ഇതിന്‍െറ ഭാഗമായി ജില്ല അടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും പരിശീലനത്തിനായി വിപുലമായ കാമ്പയിന്‍ നടത്തും. പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പണമിടപാടുകളിലൂടെയും ഇന്‍റര്‍നെറ്റ് ഉപയോഗത്തിലൂടെയും താഴെതട്ടിലുള്ളവരെക്കൂടി ഡിജിറ്റല്‍ വിപ്ളവത്തിലും വികസനത്തിലും പങ്കാളികളാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 23 ഭാഷകളിലായി പ്രവര്‍ത്തിക്കുന്ന വികാസ്പീഡിയ പോര്‍ട്ടല്‍ ഇതിനോടകം കേരളത്തില്‍ പലവിധ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു കഴിഞ്ഞു. മുഴുവന്‍ ജനങ്ങളെയും വിവരദാതാക്കളും സന്നദ്ധപ്രവര്‍ത്തകരുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോര്‍ട്ടലിന്‍െറ പ്രവര്‍ത്തനത്തിന് സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയാണ് നേതൃത്വം നല്‍കുന്നത്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, ഊര്‍ജം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വിവരദാതാക്കളെ കണ്ടത്തെുന്നതിനും ജനങ്ങളിലേക്ക് പരമാവധി അറിവ് പങ്കുവെക്കുന്നതിനുമായി എല്ലാ ജില്ലകളിലും ഒൗട്ട് റീച്ച് പരിപാടികള്‍ നടത്തിവരുന്നുണ്ട്. ഡിജിറ്റല്‍ ഫിനാന്‍സ് എന്ന വിഷയവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളുടെ ചുമതലയും വികാസ്പീഡിയ കേരളക്കാണ്. ലീഡ് ബാങ്ക്, അക്ഷയ, സാക്ഷരത മിഷന്‍, കുടുംബശ്രീ പോലുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ടാണ് ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നത്. കുടുംബശ്രീക്ക് ജില്ലയില്‍ 9,000 അയല്‍ക്കൂട്ടങ്ങളും 600 സംരംഭങ്ങളും 1,50,000 അംഗങ്ങളുമാണുള്ളത്. മുഴുവന്‍ പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റിയിലുമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുന്നതിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരിശീലിക്കുന്നതിനുമാണ് ഡിജിറ്റല്‍ യജ്ഞത്തില്‍ ആദ്യം ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളുടെയും ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയുമാക്കുന്നതിന് നടപടി സ്വീകരിക്കും. മുഴുവന്‍ സംരംഭങ്ങളെയും ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അക്ഷയ പ്രോജക്ടിന്‍െറ സഹകരണവും ഇതില്‍ തേടും. പദ്ധതികളുടെ ആദ്യഘട്ടമായി ജില്ലയിലെ മുഴുവന്‍ സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍ക്കും അക്കൗണ്ടന്‍റുമാര്‍ക്കും ഏകദിന ശില്‍പശാല 30ന് രാവിലെ 10 മണിമുതല്‍ കല്‍പറ്റ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇതില്‍നിന്ന് പരിശീലനം നേടുന്നവര്‍ പഞ്ചായത്ത് തലത്തില്‍ അക്ഷയകേന്ദ്രങ്ങളുമായി സഹകരിച്ച് ശില്‍പശാലകള്‍ നടത്തും. കാഷ്ലെസ് ഡിജിറ്റല്‍ വയനാട് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലതലത്തില്‍ കല്‍പറ്റയില്‍ വിളംബരജാഥ നടത്താനും ഉദ്ദേശിക്കുന്നുണ്ട്. കുടുംബശ്രീ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ജയചന്ദ്രന്‍, ഡബ്ള്യു.എസ്.എസ് ഡയറക്ടര്‍ ഫാ. റിജോ കറുകപള്ളില്‍, വികാസ് പീഡിയ സ്റ്റേറ്റ് കോഓഡിനേറ്റര്‍ സി.പി. ഷിബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story