Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2016 6:07 PM IST Updated On
date_range 16 Dec 2016 6:07 PM ISTനോട്ട് ക്ഷാമം; അയല്‍സംസ്ഥാനങ്ങളില്‍ കൃഷി നടത്തുന്നവര്‍ക്കും തിരിച്ചടി
text_fieldsbookmark_border
പുല്‍പള്ളി: നോട്ട് ക്ഷാമം അയല്‍സംസ്ഥാനങ്ങളില്‍ ഇഞ്ചികൃഷി നടത്തുന്ന കര്‍ഷകര്‍ക്കും വന്‍ തിരിച്ചടിയായി. ഇത്തവണ ഇഞ്ചിക്ക് വിലക്കുറവാണ്. ചാക്കിന് 1000 മുതല്‍ 1200 രൂപ വരെയാണ് വില. കുടക്, ഷിമോഗ ഭാഗങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ 1100 രൂപ വരെ വിലക്കാണ് ഇഞ്ചി വിറ്റത്. ഇഞ്ചിക്ക് തീരെ ഡിമാന്‍ഡുമില്ലാതായി. ഇഞ്ചി വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ചെക്കാണ് നല്‍കുന്നത്. കുടകിലും മറ്റും പണമായി ആവശ്യപ്പെടുന്നവര്‍ക്ക് പഴയ 500, 1000 നോട്ടുകളാണ് നല്‍കുന്നത്. ഇത് ബാങ്കിലൊഴികെ മറ്റെവിടെയും എടുക്കാത്തതിനാല്‍ കര്‍ഷകര്‍ പാടുപെടുകയാണ്. കാലാവസ്ഥ വ്യതിയാനംമൂലം ഇഞ്ചികൃഷി ഇത്തവണ നഷ്ടമായിരുന്നു. മഴ പെയ്യാത്തതിനാല്‍ കുഴല്‍കിണറുകളും മറ്റും കുഴിച്ചാണ് പലരും നനച്ചത്. എന്നാല്‍, ഏറെ ആഴത്തില്‍ കുഴിച്ച കിണറുകള്‍പോലും വറ്റിപ്പോയി. ജലസേചന സൗകര്യമൊരുക്കാന്‍ പറ്റാതായതോടെ വന്‍തോതില്‍ കൃഷി നശിച്ചു. രോഗബാധകളും കൃഷിയെ ബാധിച്ചു. ഏക്കറിന് 50,000 മുതല്‍ 75,000 രൂപ വരെ പാട്ടം നല്‍കിയാണ് ഭൂമിയെടുത്തത്. വിലക്കുറവുമൂലം നല്ളൊരുപങ്ക് കര്‍ഷകരും ചരക്കെടുത്തിട്ടില്ല. എഗ്രിമെന്‍റ് കാലാവധി കഴിയാന്‍ ആഴ്ചകള്‍മാത്രമാണ് ഇനിയുള്ളത്. ഈ കാലാവധിക്കുള്ളില്‍ ഇഞ്ച് പറിച്ച് മാറ്റിയില്ളെങ്കില്‍ വീണ്ടും പാട്ടത്തുക നല്‍കേണ്ടിവരും. ഈ പ്രതിസന്ധകള്‍ക്കുമുന്നില്‍ കര്‍ഷകര്‍ പകച്ചുനില്‍ക്കുകയാണ്. പുതിയതായി ഇഞ്ചി കൃഷി നടത്താന്‍ കര്‍ണാടകയിലും തമിഴ്നാട്ടിലുമെല്ലാം കര്‍ഷകര്‍ എത്താതായി. ഇഞ്ചിയടക്കമുള്ള കൃഷികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്ന സമയമാണിത്. ചെക്ക് നല്‍കിയാല്‍ ഭൂവുടമകള്‍ വാങ്ങുന്നില്ല. നികുതിയും മറ്റും നല്‍കേണ്ടിവരുമെന്ന ഭയത്തില്‍ പാട്ടത്തുക പണമായി നല്‍കാനാണ് ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പണം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ഇഞ്ചികൃഷി ചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകുമെന്നാണ് സൂചന. വിലയിടിവും നോട്ട് ക്ഷാമവും മൂലം കൂലിച്ചെലവുകള്‍ക്കടക്കം പണം കണ്ടത്തൊന്‍ പാടുപെടുകയാണ് കര്‍ഷകര്‍. വയനാടന്‍ സമ്പദ്ഘടനയില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒരുവിഭാഗമാണ് വയനാട്ടിലടക്കമുള്ള ഇഞ്ചി കര്‍ഷകര്‍. ഇപ്പോഴത്തെ പ്രതിസന്ധി വയനാടന്‍ സമ്പദ്ഘടനയിലും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story