Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2016 5:27 PM IST Updated On
date_range 1 Dec 2016 5:27 PM ISTവീരപഴശ്ശിയുടെ ഓര്‍മകളില്‍ വയനാട്
text_fieldsbookmark_border
മാനന്തവാടി: നാടിന്‍െറ നായകനായിരുന്ന വീരപഴശ്ശിയുടെ ഓര്‍മകളില്‍ വയനാട്. കേരളവര്‍മ പഴശ്ശിരാജാവിന്‍െറ 212ാം സ്മൃതിദിനാചരണത്തിന്‍െറ ഭാഗമായി ജില്ലയിലെങ്ങും വിവിധപരിപാടികള്‍ നടന്നു. മാനന്തവാടി നഗരസഭ, മാനന്തവാടി, പനമരം ബ്ളോക്ക് പഞ്ചായത്തുകള്‍, വിവിധ ഗ്രാമപഞ്ചായത്തുകള്‍, കേരള പുരാവസ്തു വകുപ്പ്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ല ലൈബ്രറി കൗണ്‍സില്‍, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം എന്നിവരുടെ നേതൃത്വത്തിലാണ് പഴശ്ശി ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. നവംബര്‍ 15ന് പനമരത്ത് നടന്ന തലക്കല്‍ ചന്തു അനുസ്മരണത്തോടെയാണ് പഴശ്ശി ദിനാചരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. 29ന് വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടന്ന അഖില വയനാട് പരമ്പരാഗത അമ്പെയ്ത്ത് മത്സരം മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീത രാമന്‍ ഉദ്ഘാടനം ചെയ്തു. ഒ.ആര്‍. കേളു എം.എല്‍.എ, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്സന്‍ വി.ആര്‍. പ്രവീജ്, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജെ. പൈലി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. കുര്യാക്കോസ്, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. അനിഷ, എടവക പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്‍റ് പി. തങ്കമണി, മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സന്‍ പ്രദീപ ശശി, സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ നജ്മല്‍ അമീന്‍, പഴശ്ശികുടീരം പ്രോജക്ട് മാനേജര്‍ എം.പി. ഡേവിസ്, പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്‍റ് കെ.ആര്‍. പ്രദീഷ്, സംഘാടകസമിതി കണ്‍വീനര്‍ തോമസ് സേവ്യര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഴശ്ശികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ് പരിസരത്ത് ദീപശിഖ ഒ.ആര്‍ കേളു എം.എല്‍.എ ഏറ്റുവാങ്ങി. പഴശ്ശി ഗ്രന്ഥാലയത്തില്‍നടന്ന ചരിത്ര സെമിനാറില്‍ ഫാറുഖ് കോളജ് ചരിത്ര വിഭാഗം മേധാവി എം.ആര്‍. മന്മഥന്‍ ‘പഴശ്ശിരാജ ചരിത്രവും ആഖ്യാനങ്ങളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. പ്രസാദ്, കെ.ആര്‍. പ്രദീഷ് എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ‘എല്ലാരും പാടണ്’ സംഗീത പരിപാടി സംഘടിപ്പിച്ചു. പി. അക്ഷയയുടെ കഥക്, പൂജ സുനില്‍കുമാറിന്‍െറ നാടോടിനൃത്തം, ഒ.വി. ശരണ്യനാഥിന്‍െറ ഭരതനാട്യം, പഴശ്ശി ഗ്രന്ഥാലയം നാടന്‍ കലാവേദിയുടെ നാടന്‍പാട്ട് എന്നിവയും അവതരിപ്പിച്ചു. സുഭാഷ് കൃഷ്ണ, മികച്ച ബാലനടനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് മിനോണ്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പുല്‍പള്ളി: വയനാട് സിറ്റി ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ പഴശ്ശി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പഴശ്ശി വീരമൃത്യു വരിച്ച മാവിലാംതോട്ടിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പഴശ്ശി അനുസ്മരണയോഗം മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. സി.ഡി. ബാബു അധ്യക്ഷത വഹിച്ചു. ചരിത്ര സെമിനാര്‍ പനമരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, എന്‍.യു. ഉലഹന്നാന്‍, കെ.ജെ. ജോസ്, പി.എ. ഡീവന്‍സ്, ബെന്നി മാത്യു, കെ.ആര്‍. ജയരാജ്, ടി.എം. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പുല്‍പള്ളി മാവിലാംതോടില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണം പനമരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ.് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് മുരിയന്‍കാവില്‍, കെ.എല്‍. പൗലോസ്, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ റീജ ജഗദേവന്‍, സുനി രാജന്‍ എന്നിവര്‍ സംസാരിച്ചു. കായികതാരം പവല്‍, ഡി.ടി.പി.സി പ്രതിനിധി ലൂക്കാ ഫ്രാന്‍സിസ് എന്നിവര്‍ ദീപശിഖാ പ്രയാണത്തിന് നേതൃത്വം നല്‍കി. സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ പഴശ്ശി ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പുല്‍പള്ളിയില്‍നിന്ന് മാവിലാംതോട്ടിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് എം.എ. വിശ്വപ്പന്‍ മാസ്റ്റര്‍ ഫ്ളാഗ്ഓഫ് ചെയ്തു. പഴശ്ശി പ്രതിമയില്‍ ലൈബ്രറി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണസമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.കെ. ജോര്‍ജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ചന്ദ്രബാബു, സത്യന്‍ മാസ്റ്റര്‍, പി. വാസു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story