Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2016 5:32 PM IST Updated On
date_range 12 Aug 2016 5:32 PM ISTമാനന്തവാടി ബീവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
text_fieldsbookmark_border
കല്‍പറ്റ: മാനന്തവാടി ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടാന്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉത്തരവിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണി മുതല്‍ ഒൗട്ട്ലെറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഉത്തരവ്. ഇതിനുശേഷം ഇവിടത്തെ സ്റ്റോക്ക് ലൈസന്‍സുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനല്ലാതെ തുറക്കാന്‍ പാടില്ല. രണ്ടു മാസത്തേക്കാണ് ഉത്തരവിന് പ്രാബല്യമുണ്ടാവുക. അടച്ചുപൂട്ടുന്നത് വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ഉറപ്പാക്കണമെന്നും ആവശ്യമായ സുരക്ഷ ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഒൗട്ട്ലെറ്റ് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അമിതമായ മദ്യ ഉപഭോഗത്തിനും ശാരീരിക-മാനസിക പ്രശ്നങ്ങള്‍ക്കുമിടയാക്കിയിരുന്നു. പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികളുടെ പഠനത്തേയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ജൂലൈ 31നകം മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയോ അടക്കുകയോ ചെയ്യണമെന്ന് കഴിഞ്ഞ ജൂണ്‍ 22ന് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ബിവറേജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടും ഇതിന് തയാറാകാത്തതിനെ തുടര്‍ന്ന് പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (1989) സെക്ഷന്‍ 17 (2) പ്രകാരവും ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 144 അനുസരിച്ചുമാണ് നടപടി. നാട്ടുകാര്‍ക്കും വാഹനങ്ങള്‍ക്കും ശല്യമാകുന്ന തരത്തിലായിരുന്നു ഒൗട്ട്ലെറ്റിന് മുന്നിലെ നീണ്ടനിര. വ്യക്തിയുടെ സ്വത്ത്, അന്തസ്സ്, മനസ്സ്, ശരീരം എന്നിവക്കുണ്ടാവുന്ന ക്ഷതം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 44 അനുസരിച്ച് ക്ഷതം എന്ന വകുപ്പില്‍പെടുമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇതനുസരിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മാനന്തവാടിയിലെയും എടവക ഗ്രാമപഞ്ചായത്തിലെയും 18 പട്ടികവര്‍ഗ കോളനികളെ അമിതമായ മദ്യാസക്തി കാരണം പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (1989) സെക്ഷന്‍ 17 പ്രകാരം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമത്തിന് സാധ്യതയുള്ള പ്രദേശങ്ങളായി 2016 ആഗസ്റ്റ് ഒമ്പതിന് മാനന്തവാടി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. പട്ടികവര്‍ഗ കോളനികള്‍ അമിത മദ്യോപഭോഗം കാരണം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി 2016 ജൂലൈ 30ന് മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ ആദിവാസി കോളനികളില്‍ മദ്യം ലഭ്യമാവുന്നത് മാനന്തവാടി ബിവറേജസ് ഒൗട്ട്ലെറ്റില്‍നിന്നാണെന്ന് കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story