Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2016 6:18 PM IST Updated On
date_range 11 Aug 2016 6:18 PM ISTഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്
text_fieldsbookmark_border
കല്‍പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ ഭൂമി അന്യായമായി പിടിച്ചെടുത്തെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. 2009 ആഗസ്റ്റ് 17ന് കോഴിക്കോട് നോര്‍തേണ്‍ റെയ്ഞ്ച് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.പി ടി. ശ്രീസുകന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കുറ്റക്കാര്‍ക്കെതിരെയാണ് നടപടി. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറയും ജോസിന്‍െറയും കൈവശമുള്ളത് വനഭൂമിയാണെന്ന് സര്‍ക്കാറിനെയും കോടതിയെയും ഹരിത ട്രൈബ്യൂണലിനെയും തെറ്റിദ്ധരിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. 2008 നവംബര്‍ 19നാണ് കേസ് വിജിലന്‍സിന് കൈമാറിയത്. അന്ന് എം.എല്‍.എയായിരുന്ന പി. കൃഷ്ണപ്രസാദ് നിയമസഭയില്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കേസ് കൈമാറ്റം. തുടര്‍ന്ന് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, മരുമകന്‍ ജയിംസ്, അന്നത്തെ തൊണ്ടര്‍നാട് വില്ളേജ് ഓഫിസര്‍ എം.ജെ. തോമസ്, മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ അജിത് കെ. രാമന്‍, പി. കൃഷ്ണപ്രസാദ് എന്നിവരടക്കം 17 പേരില്‍നിന്ന് വിജിലന്‍സ് എസ്.പി തെളിവെടുത്തിരുന്നു. 1983 വരെ നികുതി സ്വീകരിച്ചതിന്‍െറ തെളിവുകള്‍, വനംവകുപ്പിനെതിരെ നിയമസഭയില്‍ പി. കൃഷ്ണപ്രസാദ് ഉന്നയിച്ച പരാതിയുടെ കോപ്പി, ഫോറസ്റ്റ് കസ്റ്റോഡിയന്‍െറ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് എന്നിവയടക്കം 50ലേറെ രേഖകള്‍ സഹിതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍െറ ഭൂമി വനഭൂമിയാണെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ അന്നത്തെ നോര്‍ത് വയനാട് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാറിനെതിരെയും നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കാഞ്ഞിരങ്ങാട് വില്ളേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനവകാശപ്പെട്ട 12 ഏക്കര്‍ ഭൂമി വനംവകുപ്പ് വിജ്ഞാപനം ചെയ്തു പിടിച്ചെടുക്കുകയായിരുന്നു. ഇതു തിരികെ ലഭ്യമാക്കണമെന്ന ആവശ്യവുമായി കാഞ്ഞിരത്തിനാല്‍ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികള്‍ ഏറെക്കാലം സമരരംഗത്തായിരുന്നു. ഇവരുടെ കാലശേഷമാണ് മരുമകന്‍ ജയിംസും മകള്‍ ട്രീസയും മക്കളും കലക്ടറേറ്റ് പടിക്കല്‍ 2015 ആഗസ്റ്റ് 15 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. ഇവരുടെ സത്യഗ്രഹം സ്വാതന്ത്ര്യദിനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ജൂലൈ ഏഴിന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story